
നല്ല ടേസ്റ്റി ക്രിസ്പി ബീഫ് റോള്‍ സിംപിളായി വീട്ടിലുണ്ടാക്കാം. കുട്ടികളും മുതിര്‍ന്നനരും ഇഷ്ടപ്പെടുന്ന രീതിയില്‍ ക്രിസ്പി ബീഫ് റോള്‍ സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ബീഫ് – 1/2 കപ്പ്
ഇഞ്ചി , വെളുത്തുള്ളി – 1 സ്പൂണ്‍ വീതം കൊത്തി അരിഞ്ഞത്
ഗരം മസാല – 1/2 സ്പൂണ്‍
മൈദാ – 2 കപ്പ്
മുട്ട -1
മുട്ടയുടെ വെള്ള – 2
റൊട്ടി പൊടി – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഇറച്ചി ,ഉപ്പും, മഞ്ഞള്‍, കുരുമുളക് പൊടിയും ചേര്‍ത്ത് അര മണിക്കൂര്‍ വച്ച ശേഷം വേവിക്കുക.
തണുത്ത ശേഷം പൊടിച്ചു എടുക്കുക.
പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
ഇറച്ചി ചേര്‍ത്ത ശേഷം 1 സ്പൂണ്‍ കുരുമുളക് പൊടിയും , 1/2 സ്പൂണ്‍ മുളക് പൊടിയും ഗരം മസാലയും ചേര്‍ത്ത് ഇളക്കി ഓഫ് ചെയ്യുക.
മുട്ട പൊട്ടിച്ചു മൈദയും ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക
ഈ മാവു കൊണ്ട് ചെറിയ കനം കുറഞ്ഞ ദോശ പോലെ ഉണ്ടാക്കുക.
ഒരു ദോശ എടുത്തു അതില്‍ ഫില്ലിംഗ് ചേര്‍ത്ത് മുകളി നിന്ന് കുറച്ചു താഴേക്ക് മടക്കുക.
തുടര്‍ന്ന് ഇടതു നിന്നും വലതു നിന്നും സെന്റെറിലേക്ക് മടക്കുക.
ഇനി താഴേക്ക് മുറുക്കത്തില്‍ മടക്കി അറ്റം ഇത്തിരി മൈദാ കൊണ്ട് സീല്‍ ചെയ്യുക.
മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടി പൊടിയില്‍ പൊതിഞ്ഞു എണ്ണയില്‍ വറുത്തു എടുക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here