ബൈക്കിനെ ഇഷ്ടമല്ലാത്തവർ കുറവാണ് അല്ലെ ? എന്നാൽ അതി​ന്റെ ഉത്ഭവത്തെ കുറിച്ച് അറിഞ്ഞലോ

bike

കുഞ്ഞിലെ മുതൽ നാം കാണുന്ന ഒന്നാണ് ബൈക്ക്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാരും ബൈക്കി​ന്റെ ആ​രാധകരാണ്. പ്രത്യേകിച്ച് സോളോ ട്രിപ്പ് പോകാൻ അ​ഗ്രഹിക്കുന്നവരാണ്. ഇരുചാക്ര വാഹന വിപണിയിൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യയാണ്. എന്നാൽ എപ്പോഴങ്കിലും ചിന്തിച്ചിട്ടുണ്ടോ ആരാണ് ഈ ബൈക്ക് കണ്ടു പിടിച്ചതെന്ന് ?. എവിടെയാണ് ബൈക്കി​ന്റെ ഉത്ഭവം എന്ന്. എന്നാൽ ഇവിടെങ്ങുമല്ല മറിച്ച് ജര്‍മ്മന്‍ എഞ്ചിനീയര്‍ ഗോട്ട്ലീബ് ഡൈംലറും സഹപ്രവര്‍ത്തകനായ വില്‍ഹെം മെയ്ബാക്കും ചേര്‍ന്നാണ് ലോകത്തിലെ ആദ്യത്തെ പെട്രോള്‍ പവര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചത്. പിന്നാലെ 1885 ഓഗസ്റ്റ് 29-ന് അവരുടെ ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് കിട്ടുകയും ചെയ്തു. ഡൈംലര്‍ റീറ്റ്വാഗണ്‍ എന്നാണ് ഇവർ ഈ മോട്ടോര്‍സൈക്കിളിന് പേര് നൽകിയിരിക്കുന്നത്. ഇന്നത്തെ ബൈക്കുകളിൽ നിന്ന് വ്യത്യസ്മായിട്ടാണ് ഡൈംലര്‍ റീറ്റ്വാഗണ്‍ ഉണ്ടായിരുന്നത്.

സൈക്കിളിന്റേത് പോലുള്ള സാമ്യം ഉണ്ടായിരുന്നു ഡൈംലര്‍ റീറ്റ്വാഗണ്‍. പെഡലുകള്‍ക്ക് പകരം മധ്യഭാഗത്ത് ഒരു ചെറിയ പെട്രോള്‍ എഞ്ചിനും വശങ്ങളില്‍ ചെറിയ സപ്പോര്‍ട്ട് വീലുകളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ മോട്ടോര്‍സൈക്കി​ളിന്റെ പ്രയാണം ആരംഭിക്കുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിലാണ്. അതായത് ആ സമയത്ത് ഏറ്റവും കൂടുതൽ ബ്രിട്ടീഷുകാരായിരുന്നു മോട്ടോര്‍സൈക്കിളുകൾ ഉപയോ​ഗിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമാണ് മോട്ടോര്‍സൈക്കിളുകള്‍ വന്‍തോതില്‍ ഇന്ത്യയില്‍ എത്തുന്നത്.

ALSO READ :കാർ വാങ്ങാൻ പദ്ധതിയുണ്ടോ ? എന്നാൽ തരം​ഗമായ അലോയ് വീലുകളെ കുറിച്ച് അറിഞ്ഞാലോ

ബ്രിട്ടനില്‍ നിർമിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകൾ 1949-ല്‍ മദ്രാസ് മോട്ടോഴ്സാണ് ഇറക്കുമതി ചെയ്ത്. റോയല്‍ എന്‍ഫീല്‍ഡ് 350 സിസി ബുള്ളറ്റ് എന്നു ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ റോയല്‍ എന്‍ഫീല്‍ഡ് കൂടുതലായി ഉപയോ​ഗിച്ചിരുന്നത് ഇന്ത്യന്‍ സൈനികർ ആയിരുന്നു. കാശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ ദുര്‍ഘടമായ പാതയിലുടെ ഓടിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ആവശ്യകത ഉയർന്നതിനാൽ മദ്രാസ് മോട്ടോഴ്സും ബ്രിട്ടീഷ് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡുമായി ചേർന്ന് ചെന്നൈയില്‍ ഒരു മോട്ടോര്‍സൈക്കിള്‍ യൂണിറ്റ് സ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News