മറ്റ് മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാം; നിപ പ്രതിരോധത്തിൽ സർക്കാർ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തുന്നത്; മന്ത്രി വീണാ ജോർജ്

നിപയെ പ്രതിരോധിക്കുന്നതിന് സർക്കാർ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തിവരുന്നതെന്നു മന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് നിപ വൈറസ് മറ്റൊരാളിലേക്ക് പകരില്ലെന്നും കോഴിക്കോട് ജില്ലയിൽ എല്ലാവരും സർജിക്കൽ മാസ്ക് ധരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.

ALSO READ:‘വില്‍ക്കാനുള്ളത് ചക്ക പക്ഷെ ഞങ്ങളുടെ കയ്യിലുള്ളത് മാണിക്യം’, വിനായകനെ കുറിച്ച് സംവിധായകൻ മൃദുൽ നായർ

അതുപോലെ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിൽ അയക്കരുതെന്നും മന്ത്രി വ്യക്തമാക്കി.വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥങ്ങളിലെ തെങ്ങ്, പന ഇവയിൽ നിന്നുള്ള ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല.വവ്വാലിൽ മാത്രമാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.അതുകൊണ്ടു തന്നെ മറ്റ് മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാമെന്നും മന്ത്രി പറഞ്ഞു.

ALSO READ:പിതാവ് കാറില്‍വെച്ച് മറന്നു; ചൂട് സഹിക്കാനാവാതെ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News