തൈറോയ്ഡ് വരാതെ നോക്കാനോ പ്രതിരോധിക്കാനോ കഴിയില്ല; തൈറോയിഡിനെപ്പറ്റി അറിയേണ്ടതെല്ലാം?

തൈറോയ്ഡ് രോഗങ്ങൾ പലരേയും അലട്ടുന്ന ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ്. തൈറോയ്ഡ് വരാനുള്ള കാരണങ്ങൾ എന്തെല്ലാം ? എങ്ങനെ തിരിച്ചറിയാം ? സർജറി എങ്ങനെ ? ഇന്ന് ഈ വിഷയത്തെക്കുറിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ജനറൽ & ലാപ്രോസ്കോപിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ബെന്നി ബ്രൈറ്റ് വിശദീകരിക്കുന്നു.

തൈറോയ്ഡ് എന്തെല്ലാം കാരണങ്ങൾ കൊണ്ട് വരാം ? ആർക്കൊക്കെ വരാം ? പാരമ്പര്യമായി വരുന്നതാണോ ?

പല കാരണങ്ങളുണ്ട്. അയഡിൻ്റെ കുറവാണ് സാധാരണ തൈറോയിഡ് പ്രധാനമായി വരാൻ കാരണം. റേഡിയേഷൻ്റെ എന്തെങ്കിലും ചികിത്സ തേടിയവർക്കും രോഗം വരാം. ഈ രണ്ട് കാരണങ്ങളാണ് പ്രധാനമായും രോഗകാരണമായി കെണ്ടെത്തിയിരിക്കുന്നത്.

പൂർണമായും തൈറോയ്ഡ് പാരമ്പര്യമായി വരുന്നത് എന്ന് പറയാനാവില്ല. എങ്കിലും ചില വീടുകളിൽ ഇത് പാരമ്പര്യമായി കണ്ടു വരുന്നു.മെഡ്യൂലറി കാർസിനോമ തൈറോയ്ഡാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഒരാൾക്ക് ഈ രോഗം കണ്ടെത്തിയാൽ കുടുംബാംഗങ്ങൾക്കും രോഗം ഉണ്ടോ എന്നത് പരിശോധിക്കാറുണ്ട്.

തൈറോയ്ഡ് എങ്ങനെ വരാതെ നോക്കാം ? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?

ബാക്കിയുള്ള രോഗങ്ങളെ പോലെ തൈറോയ്ഡ് വരാതെ നോക്കാനോ പ്രതിരോധിക്കാനാ കഴിയിയില്ല. പഠനങ്ങളൊന്നും അതിനെപ്പറ്റി വ്യക്തമായ കാരണങ്ങളും പറയുന്നില്ല. തൈറോയ്ഡ് വന്ന് കഴിഞ്ഞാൽ ചികിത്സിക്കുക മാത്രമാണ് പ്രതിവിധി. അല്ലാതെ വരാതിരിക്കാൻ രോഗ പ്രതിരോധ മാർഗങ്ങളൊന്നുമില്ല.

തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം ? ശരീരം നൽകുന്ന സൂചനകൾ എന്തെല്ലാം ?

മുഴയായിട്ടും പിന്നെ തൈറോയ്ഡ് ഹോർമോണിലുണ്ടാകുന്ന വ്യത്യാസങ്ങളിലൂടെയും തൈറോയ്ഡ് തിരിച്ചറിയാം. തൈറോയ്ഡ് ഹോർമോണിൻ്റെ അളവ് കൂടുന്നതിനെ ഹൈപ്പർ തൈറോയിഡിസം എന്നും ഹൈപ്പോതൈറോയിഡിസം എന്നും പറയുന്നു.

നെഞ്ചിടിപ്പ് കൂടുക, അമിതമായി വിയർക്കുക ക, ശരീരത്തിന് ചൂട് കൂടുന്നു, ആർത്തവം കുറവ്, മുടി കൊഴിച്ചിൽ ഉണ്ടാവുന്നു ഇതാണ് ഹൈപ്പർ തൈറോയിസത്തിൻ്റെ ലക്ഷണങ്ങൾ.

വിശപ്പ് കുറവ്, വണ്ണം വെക്കും, ആർത്തവം കൂടുതൽ ഇതാണ് ഹൈപ്പോ തൈറോയിഡിസത്തിൻ്റെ പ്രത്യേകതകൾ. കഴുത്തിന് നടുവിലായിട്ട് വരുന്ന മുഴകളും തൈറോയ്ഡിൻ്റെ ലക്ഷണങ്ങളാണ്.

തൈറോയ്ഡ് ചികിത്സ വൈകിയാലുണ്ടാകുന്ന അപകടങ്ങൾ എന്തെല്ലാം എന്നതടക്കമുള്ള രോഗത്തിൻ്റെ എല്ലാ വശങ്ങളും മനസിലാക്കാൻ “ഹലോ ഡോക്ടർ” കാണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News