
അടുത്തിടെ ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അഭിഷേക് നായർ വീണ്ടും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നു. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ല.
ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും അഭിഷേക് നായരേയും കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകൻ അഭിഷേക് നായർ.
ALSO READ : ഐപിഎല്ലിൽ ഇന്ന് വമ്പന്മാരുടെ ക്ലാസിക്ക് പോരാട്ടം
2018-ലാണ് അഭിഷേക് ആദ്യമായി കൊല്‍ക്കത്തയിലെത്തിയത്. കൊല്‍ക്കത്ത ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്തുനിന്നാണ് അഭിഷേക്, ഗൗതം ഗംഭീറിനൊപ്പം ടീം ഇന്ത്യയുടെ പരിശീലക സംഘത്തിലേക്ക് വന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024-ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here