ബസിന് പെർമിറ്റ് നൽകുന്നതിന് മദ്യവും പണവും കൈക്കൂലി വാങ്ങിയ മുൻ ആർടിഒ ടിഎം ജേഴ്സണ് ജാമ്യം

rto arrest

ബസിന് പെർമിറ്റ് നൽകുന്നതിന് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ എറണാകുളം മുൻ ആർടിഒ ജേഴ്സണ് ജാമ്യം. റിമാൻഡ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ഏജന്റുമാരായ രാമപടിയാർ, സജീഷ്, എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായ ശേഷം ജേഴ്സണെ ഗതാഗത വകുപ്പ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. വിജിലൻസ് നടത്തിയ റെയ്‌ഡിൽ ജെഴ്സന്റെ ഇടപ്പള്ളി കീർത്തി നഗറിലെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 49 കുപ്പി വിദേശ മദ്യവും 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളുമാണ് പിടിച്ചെടുത്തത്.

ALSO READ; ‘അമ്മ മരിച്ചുവെന്നാണ് കരുതിയത്, ജീവനോടെയുണ്ടെന്ന് അറിഞ്ഞത് രണ്ട് ദിവസം മുന്‍പ്, മരിക്കാത്തതില്‍ സങ്കടം; അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്ന്’ അഫാന്‍

പിടിയിലായ ഉടൻ ജേഴ്സണെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. വകുപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. 5,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയതിനാണ് ജെർസണിനെ എറണാകുളം വിജിലൻസ് സംഘം പിടികൂടിയത്. ഇയാൾ കൈക്കൂലി വാങ്ങാൻ രണ്ടു പേരെയും ഏർപ്പാടാക്കിയിരുന്ന്. ഇവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News