ഭിന്നശേഷിക്കാരിക്കുനേരേ നഗ്‌നതാപ്രദർശനം; വിമുക്തഭടൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിക്കുനേരേ വിമുക്തഭടന്റെ നഗ്‌നതാപ്രദർശനം. കേസില്‍ വിമുക്തഭടനും പൗഡിക്കോണം സ്വദേശിയുമായ മധു (53) അറസ്റ്റിലായി.
പതിന്നാലുവയസ്സുള്ള ഭിന്നശേഷിക്കാരിക്കുനേരേ നഗ്‌നതാപ്രകടനം നടത്തിയെന്നാണ് കേസ്. ഇയാള്‍ സ്ത്രീകള്‍ക്കുനേരേ പതിവായി നഗ്‌നതാപ്രകടനം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മ ശ്രീകാര്യം പോലീസില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News