ഹാക്കിങ്ങ് മറച്ചുവെച്ച ഉബര്‍ മുന്‍ സുരക്ഷാ മേധാവിക്ക് 50,000 ഡോളര്‍ പിഴ വിധിച്ച് കോടതി

ഉബറിന് നേരെയുണ്ടായ സൈബറാക്രമണം അധികൃതരില്‍ നിന്ന് മറച്ചുവെച്ചതിന് കമ്പനിയിലെ മുന്‍ സുരക്ഷാ മേധാവിയായ ജോസഫ് സള്ളിവന് 50,000 ഡോളര്‍ പിഴയും 200 മണിക്കൂര്‍ സന്നദ്ധ സേവനവും ശിക്ഷ വിധിച്ച് കോടതി.

2016-ല്‍ ഉബറിനെ ലക്ഷ്യമിട്ട് സൈബറാക്രമണം നടത്തിയ ഹാക്കര്‍മാര്‍ സള്ളിവനെ ഇമെയില്‍ വഴി ബന്ധപ്പെടുകയും ഉബറില്‍നിന്നു വലിയ അളവില്‍ ഡാറ്റ തങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും അവ ഡിലീറ്റ് ചെയ്യണമെങ്കില്‍ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

5.7 കോടി ഉബര്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും, ആറ് ലക്ഷം ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും ഹാക്കര്‍മാര്‍ കൈക്കലാക്കുകയും ഈ ഡാറ്റ നീക്കം ചെയ്യാന്‍ സള്ളിവന്‍ ഒരു ലക്ഷം ഡോളര്‍ ഹാക്കര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു.

‘ബഗ് ബൗണ്ടി’ എന്ന പേരിലാണ് ജോസഫ് ഹാക്കര്‍മാര്‍ക്ക് പണം നല്‍കിയത്. 2019-ല്‍ ഇക്കാര്യം പുറത്തുവരികയും സംഭവം നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്തു. സള്ളിവന്റെ സഹപ്രവര്‍ത്തകര്‍ ഹാക്കിങ് നടന്ന വിവരം സ്ഥിരീകരിച്ചു. എന്നാല്‍ ഉബര്‍ ഹാക്ക് ചെയ്ത വിവരം ആരെയും അറിയിക്കരുതെന്ന് ജോസഫ് അവരോട് വ്യവസ്ഥ ചെയ്യുകയും ചെയ്തു.

15 മാസത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ജയില്‍ ശിക്ഷയില്‍ നിന്ന് സള്ളിവന്‍ രക്ഷപ്പെട്ടു. അതേസമയം ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ഒരു അന്വേഷണം തടസപ്പെടുത്തിയതിനും സള്ളിവന്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News