കേരളം അല്ലാതെ  മറ്റൊരു സംസ്ഥാനവും പ്രവാസികളുടെ അഭിപ്രായത്തിന് കാതോര്‍ക്കാറില്ല : മന്ത്രി പി പ്രസാദ്

കേരളത്തിന്റെ വികസനം എന്നതില്‍ പുതിയ കാഴ്ചപ്പാടും ഇടപെടലുകളും തീര്‍ത്താണ് കേരള പഠന കോണ്‍ഗ്രസ് നടപ്പിലാക്കിയത്. അതിന്റെ അടുത്ത ചുവടുവെയ്പ്പാണ് ഇത്തരം കോണ്‍ക്ലേവുകളെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് ഏറ്റവും പ്രധാന്യമുള്ളതാണ്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വലിയ പങ്കാണ് പ്രവാസികള്‍ തീര്‍ത്തത്. ഈ പങ്കിനെ നാം ആദരവോടെ കാണണം. പ്രവാസ ലോകത്ത് എത്തപ്പെട്ടിട്ട് തിരികെ വരുന്നവര്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

Also Read:   രാമക്ഷേത്ര പ്രതിഷ്ഠാദിനം; കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയെര്‍സ് യൂണിയന്‍

ഈ ഉത്തരവാദിത്വമാണ് ലോക കേരള സഭയിലൂടെ നടപ്പിലാക്കിയത്. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ പ്രവാസികളുടെ അഭിപ്രായത്തിന് കാതോര്‍ക്കാറില്ല. നടപ്പിലാക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഈ കോണ്‍ക്ലേവിലൂടെ ചര്‍ച്ച ചെയ്യുന്നത്. കൃഷിയുമായി ബന്ധപ്പെട്ടും വലിയ ഇടപെടല്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. ഒരു കൃഷി ഭവന്‍ ഒരു സംരംഭം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. ഈ കോണ്‍ക്ലേവില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന തീരുമാനങ്ങളെ കൃഷി വകുപ്പ് സ്വാഗതം ചെയ്യുന്നതായും മന്ത്രി പി പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News