ലഹരി മാഫിയയ്‌ക്കെതിരെ എക്‌സൈസ് സേന; പിടികൂടിയത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കള്‍

DRUGS

ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്ന് എക്‌സൈസ് സേന. മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസുകള്‍, 7483 പുകയില കേസുകളും ഉള്‍പ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്ന് നടത്തിയ 362 ഉള്‍പ്പെടെ 13639 റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത്.

ALSO READ: ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു; ശബ്ദം കേട്ട് കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ട് വീട്ടുകാർ

അബ്കാരി കേസുകളില്‍ 66ഉം മയക്കുമരുന്ന് കേസുകളില്‍ 67ഉം വാഹനങ്ങള്‍ പിടിച്ചു. അബ്കാരി കേസുകളില്‍ പ്രതിചേര്‍ന്ന 1580 പേരില്‍ 1501 പേരെയും, മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്ത 1358 പേരില്‍ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളില്‍ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത എക്‌സൈസിനെയും, പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് സേനകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ പരിശോധനകളും നടപടികളും എക്‌സൈസ് തുടരുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: ജാതി വിവേചനത്തിനും സാമൂഹിക അടിമത്തത്തിനും എതിരെ പൊരുതിയ നേതാവ്; ഇന്ന് സഖാവ് ബിടിആര്‍ ദിനം

566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിന്‍, 143.67 ഗ്രാം മെത്താഫെറ്റമിന്‍, 215.47 ഗ്രാം ഹാഷിഷ്, 574.7 ഗ്രാം ഹാഷിഷ് ഓയില്‍, 16 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 2.4 ഗ്രാം എല്‍എസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 286.65 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലര്‍ന്ന ചോക്കലേറ്റ്, 59.4 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 22 ഗ്രാം ചരസ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ന്ന ഭാങ് എന്നിവ പിടിച്ചെടുക്കാനായി. ഇതിന് പുറമേ 16997 ലിറ്റര്‍ സ്പിരിറ്റ്, 290.25 ലിറ്റര്‍ ചാരായം, 4486.79 ലിറ്റര്‍ അനധികൃത വിദേശമദ്യം, 964.5 ലിറ്റര്‍ വ്യാജകള്ള്, 11858 ലിറ്റര്‍ വാഷ്, 4252.39 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 1174 ഗ്രാം സ്വര്‍ണവും 1.41 കോടി രൂപയും 150 വെടിയുണ്ടകളും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. 3511 സ്‌കൂള്‍ പരിസരം, 1150 ബസ് സ്റ്റാന്‍ഡ് പരിസരം, 328 റെയില്‍വേ സ്റ്റേഷന്‍ പരിസരം, 469 ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ പരിശോധന നടത്താന്‍ എക്‌സൈസിന് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News