
സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാന്‍ കച്ചകെട്ടി എക്‌സൈസ്. എക്സൈസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ ലഹരി പരിശോധന ഊര്‍ജിതമായി പുരോഗമിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 26 വരെ എന്‍.ഡി.പി.എസ് കേസുകളില്‍ 173 പേരെയാണ് അറസ്റ്റ് ചെയ്തത്.
പുതുവര്‍ഷത്തിലും പാലക്കാട് ജില്ലയില്‍ ലഹരിയുടെ കുത്തൊഴുക്കു തടയാന്‍ ശക്തമായ പരിശോധനയാണ് എക്‌സൈസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി 1 മുതല്‍ മാര്‍ച്ച് 26 വരെ ജില്ലയില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 195 കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളാണ്. എന്‍.ഡി.പി.എസ് കേസുകളില്‍ 173 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വൈ ഷിബു പറഞ്ഞു.
ഇക്കാലയളവില്‍ 450 അബ്കാരി കേസുകളിലായി 382 പേരെ അറസ്റ്റ് ചെയ്തു. 23. 847 ഗ്രാം എം.ഡി.എം.എ, 368 കിലോ ഗ്രാം കഞ്ചാവ്, 35.500 ഗ്രാം ഹാഷിഷ, 308ഗ്രാം മെത്തഫെറ്റമിന്‍, എന്നിങ്ങനെയും ഇക്കാലയളവില്‍ പിടികൂടിയിട്ടുണ്ട്. 3146 പരിശോധനകളാണ് എക്സൈസിന്റെ നേതൃത്വത്തില്‍ ഇക്കാലയളവില്‍ നടത്തിയത്. 47റെയ്ഡുകള്‍ മറ്റ് വകുപ്പുകളുമായി സഹകരിച്ചും നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here