
പത്തനംതിട്ടയിൽ ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനതൊഴിലാളി എക്സൈസ് പിടിയിൽ. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഏനാത്ത് വച്ച് വെസ്റ്റ് ബംഗാൾ സ്വദേശി ആയ രാഹുല്‍ എന്ന് അറിയപ്പെടുന്ന ദീപു ഹക്ക് നെയാണ് പിടികൂടിയത്.
54 ഗ്രാം ബ്രൗൺ ഷുഗർ കൈവശം വെച്ചതിന് നാർക്കോട്ടിക് നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏനാത്ത് ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്പടിച്ചിരുന്ന സ്ഥലങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്.
Also read: കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശശിധരന്‍ പിള്ള പ്രിവന്റിവ് ഓഫീസര്‍ മാരായ ഗിരീഷ് ബി എല്‍ , ശൈലേന്ദ്രകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആർ, ജിതിന്‍, കൃഷ്ണകുമാര്‍, രതീഷ്, ഷഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി , ഡ്രൈവർ ശ്രീജിത്ത് ജി എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
അതിമാരക ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് ബ്രൗൺഷുഗർ. ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും സാരമായി ബാധിക്കുന്നതാണ് ഇതിന്റെ ഉപയോഗം. നാർക്കോട്ടിക് നിയമപ്രകാരം 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ പെടുന്നത് ബ്രൗൺഷുഗർ. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന ഉണ്ടാകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ റോബർട്ട് വി അറിയിച്ചു. കേസിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജീവ് ബി നായർ അറിയിച്ചു. മദ്യം മയക്കുമരുന്ന് സംബന്ധിച്ച പരാതികൾ 155358 എന്ന ടോൾഫ്രീ നമ്പരിലും പത്തനംതിട്ട എക്‌സൈസ് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ 04682351000 എന്നീ നമ്പറുകളിലും അറിയിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here