
കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ കേസില്‍ പ്രതികരണവുമായി എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം എഫ് സുരേഷ്. ഫ്‌ലാറ്റില്‍ ഒന്നരമാസമായി ലഹരി ഉപയോഗം നടക്കുന്നതായി സൂചന ലഭിച്ചിരുന്നുവെന്നും കഞ്ചാവ് മാത്രമല്ല മറ്റു ലഹരികളും ഉണ്ടെന്നായിരുന്നു വിവരമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം എഫ് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
വില്‍പ്പനക്കാരനെ പരിചയപ്പെടുത്തിയ ആളെ വിളിച്ചുവരുത്തും. പങ്കുണ്ടെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യും. കേസില്‍ സംവിധായകന്‍ സമീര്‍ താഹിറിന് ഇന്ന് നോട്ടീസ് നല്‍കും. പിടിയിലായ സംവിധായകര്‍ക്ക് ആവശ്യമെങ്കില്‍ ഇനിയും നോട്ടീസ് നല്‍കും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം എഫ് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read :‘ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റ്, ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍’: അജു വര്‍ഗ്ഗീസ്
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകര്‍ കൊച്ചിയിലാണ് അറസ്റ്റിലായത്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഇവരുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

