മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാവില്ല; മന്ത്രി എം.ബി. രാജേഷ്

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാവില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട് ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എക്സൈസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു സംഘം ആളുകള്‍ കൂട്ടമായി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

Also Read: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; വടക്കഞ്ചേരി

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം. നൗഷാദ്, നാര്‍ക്കോട്ടിക്‌സ് സി.ഐ. എം. മഹേഷ്, പ്രിവന്റീവ് ഓഫീസര്‍ അക്ബര്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ല സെക്രട്ടറി ശ്രീജിത്ത്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എ. അബ്ദുല്‍ സലാം എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News