പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ച് കേന്ദ്രം

petrol rate

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ മേലുള്ള നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്റേത് പാടെ ഒഴിവാക്കി പൂജ്യം രൂപയായും കുറഞ്ഞു. എന്നാൽ, ചില്ലറ വിൽപനവിലയിൽ കറവ് വരില്ല. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എണ്ണകമ്പനികൾ പെട്രോൾ വില ഉയർത്തിയതോടെയാണ് കേന്ദ്രസർക്കാർ തീരുവ കുറച്ചത്. ഇതോടെ തീരുവ കുറച്ചതിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകില്ല.

കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തരവിപണിയില്‍ തീരുവ കൂട്ടി വൻ കൊള്ളയാണ് നടത്തിയത്. മോദിയുടെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രതീരുവ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് ഒമ്പത് മടങ്ങുമാണ് കൂട്ടിയത്. ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.45 രൂപയും ഡീസലിന് 3.65 രൂപയും മാത്രമായിരുന്നു തീരുവ.

ALSO READ: അമേരിക്കൻ കറൻസിയിൽ ഇനി ട്രംപിന്റെ ഒപ്പ്; ചരിത്രത്തിൽ തന്നെ ഇതാദ്യം, കാരണം

സ്വകാര്യ എണ്ണക്കമ്പനി കളിഞ്ഞ ദിവസം രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചിരുന്നു. നയാര എനർജിയാണ് വില വർധിപ്പിച്ചത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി പാചക വാതകത്തിനുൾപ്പെടെ വലിയ ക്ഷാമമാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്ധന പ്രതിസന്ധികൾ ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴാണ് ഇങ്ങനെയൊരു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News