
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 58 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ).
Also read: ഗവൺമെന്റ് ടെക്‌നിക്കൽ സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം; ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
കേരള സർക്കാർ വകുപ്പുകൾ / കെ.പി.ഡബ്ല്യു.ഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും, ആയതിൽ കുറഞ്ഞത് മൂന്ന് വർഷം എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിലോ അതിലുമുയർന്ന തസ്തികയിലോ പ്രവൃത്തിപരിചയം. കൂടാതെ കെട്ടിടനിർമാണ മേഖലയിൽ മുൻകാല പ്രവൃത്തി പരിചയം.
Also read: ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ നീറ്റ് പരീക്ഷ പരിശീലനം
കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്‌മെന്റ്, എൻജിനീയറിങ് സോഫ്റ്റ്‌വെയറുകൾ, കൺസ്ട്രക്ഷൻ മെത്തഡോളജീസ് & സേഫ്റ്റി സ്റ്റാൻഡേർഡ്സ് തുടങ്ങിയ മേഖലകളിലുള്ള അറിവും പ്രാവീണ്യവും അഭികാമ്യം.വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് ചുവടെ ചേർക്കുന്ന മേൽവിലാസത്തിൽ മാർച്ച് 28 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001. അപേക്ഷ ഇമെയിൽ (secretarykshb@gmail.com) മുഖാന്തരവും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) സന്ദർശിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here