
നാഗചൈതന്യയും സാമന്തയും ഒരേ വേദിയിൽ എത്തിയത് സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാനിർമാതാവ് സുനിൽ നരംഗിന്റെ മകൾ സിമ്രാൻ നരംഗിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് സാമന്തയും നാഗചൈതന്യയും അവരുടെ പങ്കാളികൾക്കൊപ്പം എത്തിയത്.
2021ൽ വേർപിരിഞ്ഞതിനുശേഷം അപൂർവമായിട്ട് മാത്രമേ ഇരുവരും ഒരുമിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുള്ളൂ. കടും നീല ബ്ലേസറും ജീൻസും ധരിച്ച ഭർത്താവ് രാജ് നിഡിമോരുവിനൊപ്പം മജന്ത സാരി ധരിച്ചാണ് സാമന്ത എത്തിയത്. അതേസമയം, നാഗചൈതന്യ കടും നീല നിറത്തിലുള്ള ബ്ലേസറും ഭാര്യ ശോഭിതാ ധുലിപാല ഒരു എലഗന്റ് നീല സാരി ധരിച്ചാണ് എത്തിയത്.
also read: ‘ഹാഷിറേ അന്ന് എന്നെ നീ വീഡിയോ എടുക്കാൻ വിളിച്ചില്ലായിരുന്നെങ്കിൽ….’; വൈകാരിക കുറിപ്പുമായി അലൻ
നീണ്ടകാലത്തെ പ്രണയത്തിനുശേഷമാണ് 2017ൽ ആണ് നാഗചൈതന്യയും സാമന്തയും ഗോവയിൽ വച്ച് വിവാഹിതരായത്. എന്നാൽ ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും 2021ൽ വേർപിരിയുകയായിരുന്നു. തുടർന്ന് 2024ൽ നാഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സാമന്ത രാജ് നിഡിമോരുവിനെയും വിവാഹം കഴിച്ചു.
കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ‘വൃഷകർമ’ ആണ് നാഗചൈന്യയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. അതേസമയം, നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ‘മാ ഇൻതി ബംഗാരം’ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് സാമന്ത. രണ്ട് ചിത്രങ്ങളും ഈ വർഷം വലിയ സ്‌ക്രീനുകളിൽ എത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

