പ്രവാസി തൊഴിലാളികള്‍ക്ക് നിര്‍ബന്ധം; എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കി കുവൈറ്റ്

കുവൈത്തിലെ സ്വകാര്യ മേഖലയിലുള്ള പ്രവാസി തൊഴിലാളികള്‍ക്കായി നിര്‍ബന്ധമാക്കിയ എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കി തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ , കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രാ നടപടികള്‍ തടസ്സമില്ലാതെ പുരോഗമിച്ചതായി അധികൃതര്‍ അറിയിച്ചു.പുതിയ വ്യവസ്ഥ പ്രകാരം, ആര്‍ട്ടിക്കിള്‍ 18 വിസയില്‍ ഉള്ള തൊഴിലാളികള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. ഇലക്ട്രോണിക് സംവിധാനം മുഖേന പെര്‍മിറ്റ് ലഭിച്ച ശേഷം മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. ആദ്യദിവസം ഏകദേശം 20,000 യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ യാത്രതിരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളായിരുന്നു.

ALSO READ: ‘ജമാഅത്ത് ചാനല്‍ വര്‍ഗീയ ചാപ്പയടിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രമോദ് രാമന് എന്നോട് തോന്നേണ്ടത് സ്നേഹമല്ല, വെറുപ്പാണല്ലൊ’; സംഘപരിവാരവും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ എതിര്‍ക്കുന്നതില്‍ അഭിമാനമെന്നും സ്വരാജ്

പാസ്‌പോര്‍ട്ട് സുരക്ഷാ വിഭാഗം ഉള്‍പ്പെടെ ബന്ധപ്പെട്ട അധികൃതര്‍ മുഴുവന്‍ ഒരുക്കങ്ങളോടെയാണ് പുതിയ സംവിധാനം കൈകാര്യം ചെയ്തത്. ഇലക്ട്രോണിക് എക്സിറ്റ് പെര്‍മിറ്റ് സിസ്റ്റം നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. പാസ്‌പോര്‍ട്ട് സ്റ്റാമ്പിംഗിനും മറ്റു യാത്രാ നടപടികള്‍ക്കും മിക്കയാളുകള്‍ക്കും ഒരു മിനിറ്റില്‍ താഴെ സമയം മാത്രം ആവശ്യമായി വന്നു. പെര്‍മിറ്റ് നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് സുരക്ഷാ വകുപ്പ് വിപുല തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പുതിയ ഇലക്ട്രോണിക് സംവിധാനത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് അറിയാത്ത കേസുകള്‍ ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ALSO READ: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തത് ക്യാമറയില്‍ ചിത്രീകരിച്ചു; പരാതിപ്പെടാതിരിക്കാനുള്ള മുഖ്യപ്രതിയുടെ തന്ത്രം

തങ്ങളുടെ പെര്‍മിറ്റിന്റെ പ്രിന്റ് കോപ്പികളുമായി എത്തിയ നിരവധി യാത്രക്കാരുടെ വിവരങ്ങള്‍ നേരത്തെ തന്നെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ട്, പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അവ ആവശ്യപ്പെട്ടില്ലെന്ന് നിരവധി യാത്രക്കാര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ ഡാറ്റ ഉപയോഗിച്ചാണ് പരിശോധന നടത്തി യാത്രയ്ക്ക് അനുമതി നല്‍കിയത്.പബ്ലിക് അതോറിറ്റി ഫോര്‍ മാന്പവര്‍ ,ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ്സ് എന്നിവയുടെ ഇലക്ട്രോണിക് ലിങ്ക് സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായും അധികൃതര്‍ പറഞ്ഞു. സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായാല്‍ അതിനെ ഉടനടി പരിഹരിക്കാനായി ടാസ്‌ക് ഫോഴ്‌സ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സംവിധാനം ഉപയോഗിക്കുന്നതില്‍ ഡിജിറ്റല്‍ പരിചയം കുറവുള്ള പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനായി ”സഹ്ല്‍” പോലുള്ള ആപ്പുകള്‍ വഴിയുള്ള സംവിധാനം തൊഴിലുടമകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

ഒരിക്കല്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍, അത് ഏഴ് ദിവസത്തേക്ക് സാധുവായിരിക്കും. സാധുവായ പെര്‍മിറ്റ് നിലവിലുണ്ടായാലെ മാത്രമേ ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് അനുമതിയുള്ളു എന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഈ നിയമം ആശ്രിതര്‍ക്കും , ഗാര്‍ഹിക തൊഴിലാളികള്‍ക്കും (ആര്‍ട്ടിക്കിള്‍ 20) ബാധകമല്ല. ഇവര്‍ക്ക് മുന്‍പത്തെ പോലെ തന്നെ എക്സിറ്റ് പെര്‍മിറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News