
എക്സിറ്റ് പോൾ ഫലങ്ങൾ വെറും പ്രവചനങ്ങൾ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എക്സിറ്റ് പോളുകൾ അവസാന വാക്കല്ലെന്നും മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരളത്തിൽ ഇടതു വലതു മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും പ്രഖ്യാപിച്ചിരുന്നു.
Also Read: ബംഗളുരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു വീണു ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികളും
കൂടാതെ ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ മലയാളികളും പറഞ്ഞ ഉത്തരം പിണറായി വിജയൻ എന്നായിരുന്നു എന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ വ്യക്തമാക്കി. ചില എക്സിറ്റ് പോളുകൾ വലതു മുന്നണിക്ക് നൽകിയ നേരിയ മുൻതൂക്കത്തെ പറ്റി സംസാരിക്കവെ, പണ്ടും എക്സിറ്റ്പോളുകൾ ഇത്തരം കഥകൾ പറഞ്ഞതാണ് എന്നും മുന്നണിക്ക് ശുഭപ്രതീക്ഷയുണ്ട് എന്നും പണ്ടും എക്സിറ്റ്പോൾ ഇത്തരം കഥകൾ പറഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

