ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ; ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രവചനം

exit poll bengal

ബംഗാളിൽ ഇത്തവണയും പ്രവചനാതീതമായ എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്കും, തൃണമൂൽ കോൺഗ്രസിനും മുൻതൂക്കം നൽകുന്ന സമ്മിശ്ര എക്സിറ്റ് പോളുകളാണ് ബംഗാളിൽ പ്രവചിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് ഇത്തവണ സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.

അസമിൽ എൻഡിഎക്ക് എല്ലാ പോളുകളും തുടർഭരണം പ്രവചിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ തുടർഭരണമാണ് ഭൂരിപക്ഷം പോളുകളും പറയുന്നത്. അതേ സമയം ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം 120 സീറ്റുകൾ വരെ നേടി വിജയിയുടെ ടിവികെ അധികാരം പിടിക്കുമെന്നാണ്. രണ്ടു ഘട്ടത്തിലും റെക്കോർഡ് പോളിങ് നടന്ന ബംഗാളിൽ എക്സിറ്റ് പോളുകൾ പുറത്ത് വരുമ്പോൾ ഒരുപോലെ പ്രതീക്ഷയിൽ ആണ് തൃണമൂൽ കോൺഗ്രസും ബിജെപിയുമുള്ളത്. ചില പോളുകൾ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുമ്പോൾ മറ്റു പല എക്സിറ്റ് പോളുകളും തൃണമൂൽ കോൺഗ്രസ് തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്.

ALSO READ: തമിഴ്നാട്ടിൽ സ്റ്റാലിൻ തരംഗം ! ടിവികെ എത്ര സീറ്റ് നേടും ? എക്‌സിറ്റ് പോളുകൾ നോക്കാം

ജൻമത് പോൾസും, പീപ്പിൾസ് പൾസും, മമത സർക്കാരിന് മുൻതൂക്കം പ്രവചിച്ചു. ജൻമത് TMCക്ക് 205 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ ബിജെപിക്ക് 90 സീറ്റു വരെയും നൽകുന്നുണ്ട്. പീപ്പിൾസ് പൾസ് തൃണമൂൽ കോൺഗ്രസിന് 187 സീറ്റ് വരെയും, ബിജെപിക്ക് 110 സീറ്റ് വരെയും നൽകുന്നുണ്ട്. പി മർക്ക്, മട്രിസ്, ചാണക്യ ഉൾപ്പെടെ ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ട്.. എന്നാൽ JVC എക്സിറ്റ് പോളും അതിശക്തമായ മത്സരം എന്നാണ് പറയുന്നത്. ബിജെപിക്ക് 138 മുതൽ 159 സീറ്റ് വരെ നൽകുമ്പോൾ, ടിഎംസിക്ക് 131 മുതൽ 152 സീറ്റുകൾ വരെ പ്രവചിക്കുന്നു. ഇടതുപക്ഷത്തിനും ഇത്തവണ സീറ്റുകൾ ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ.

അസമിൽ എൻഡിഎ തുടർഭരണം എന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. 126 സീറ്റുകൾ ഉള്ള അസമിൽ ബിജെപി നൂറോളം സീറ്റുകൾ വരെ നേടുമെന്നും കോൺഗ്രസ് 20 മുതൽ 30 സീറ്റുകൾ നേടാമെന്നുമാണ് പ്രവചനങ്ങൾ മുഴുവൻ. തമിഴ്നാട്ടിൽ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഡിഎംകെ തുടർഭരണം അവകാശപ്പെടുന്നുണ്ട്. അതെ സമയം ടൈംസ് നൗ JVC എഐഎഡിഎംകെ അധികാരത്തിൽ വരുമെന്നാണ് പ്രവചനം.. വിജയിയുടെ പാർട്ടി ആയ ടിവികെ രണ്ടക്ക സീറ്റുകൾ നേടുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ ആക്സിസ് മൈ ഇന്ത്യ ടിവികെ 120 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News