ലീഗ് പ്രവര്‍ത്തകന്‍റെ പെൺവാണിഭ റാക്കറ്റ്: വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് മടി, “കൈരളിക്ക് ഹൃദയാഭിവാദ്യങ്ങൾ”: പ്രവാസിയുടെ പ്രതികരണം

സെക്സ് റാക്കറ്റിലെ പ്രധാനിയായ മുസ്ലിം ലീഗ് നേതാവിനെതിരെ വാര്‍ത്ത നല്‍കിയ മലയാളത്തിലെ ഒരേയൊരു മാധ്യമമായ കൈരളിയെ അഭിനന്ദിച്ച് പ്രവാസി. വാര്‍ത്ത നല്‍കാതെ മറുച്ചവെച്ച മറ്റ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നജീബ് കാസ്ക എന്ന പ്രവാസിയാണ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

ബദറു കൈതപ്പൊയിലിനെ ഇപ്പോഴും മാധ്യമങ്ങൾ ഇരുട്ടത്ത് നിർത്തിയിരിക്കുകയാണ്…
മാധ്യമങ്ങളോടാണ്…
CPI(M) നെ തിരെ വാർത്ത കൊടുക്കാൻ കാണിക്കുന്ന ഉത്സാഹത്തിൻ്റെ ഒരു ശതമാനമെങ്കിലും ഈ പെൺവാണിഭ റാക്കറ്റിനെതിരെ വാർത്ത കൊടുക്കുവാൻ കാണിക്കണം…
എങ്കിൽ ആ ശമ്പളം കൊണ്ട് നിങ്ങൾ ഊട്ടുന്ന, വീട്ടിലിരിക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെ ഭക്ഷണമെങ്കിലും ദഹിക്കാൻ സഹായകരമാകും

കൈരളി ചാനൽ നല്ല വൃത്തിക്ക് സെക്സ് റാക്കറ്റിനെതിരെ ഇന്ന് വാർത്ത നൽകിയിട്ടുണ്ട്, കൊമ്പൻ ചാനലുകളുടെ സെറ്റപ്പ് ഇല്ലങ്കിലും തങ്ങളുടെ പരിമിതികൾക്കിടയിലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന കൈരളി ടീമിന് ഹൃദയാഭിവാദ്യങ്ങൾ !!- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: വീട്ടിലെത്തിയ പ്രതിക്ക് നേരെ പാഞ്ഞടുത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ; കനത്ത സുരക്ഷയിൽ തെളിവെടുപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഓർമ്മയുണ്ടോ യാസർ എടപ്പാൾ എന്ന മുസ്ലീം ലീഗ് സൈബർ പോരാളിയെ?
സമൂഹമാധ്യമങ്ങളിൽ വന്ന് മാന്യമായി ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് മോശമായി പറയുക, വ്യക്തിഹത്യ ചെയ്യുക, CPI(M) നേതാക്കളെക്കുറിച്ച് പച്ചനുണകൾ പറയുക, അതിൽ തന്നെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് കെ.ടി.ജലീലാണ്..
ഒടുവിൽ ഗത്യന്തരമില്ലാതെ ജലീൽ പോലീസിൽ പരാതി നൽകി, പിന്നെയായിരുന്നു യാസർ എടപ്പാളിൻ്റെയും, കുടുംബത്തിൻ്റെയും ഇരവാദം..
കെ.ടി.ജലീൽ ദുബായിയിലെ ജോലികളയാൻ ശ്രമിക്കുന്നു, പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് യാസർ എടപ്പാൾ രംഗത്ത് വന്നു, ഉടൻ നമ്മുടെ മാമാ മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കുന്നു, ബ്രേക്കിംഗ് നൽകുന്നു, രാത്രി യാസർ യടപ്പാളിനെയും കൂട്ടി അന്തിച്ചർച്ചവരെ സംഘടിപ്പിച്ച് കളഞ്ഞു ചാനലുകൾ, ഒടുവിൽ വായിൽ തോന്നുന്നത് വിളിച്ച് കൂവിയ യാസറിനെ അവതാരകർ തന്നെ ചർച്ചയിൽ നിന്നും ഇറക്കിവിട്ടതും ചരിത്രം..
പറഞ്ഞുവന്നത്, മുസ്ലിം ലീഗ് നേതാവും, സൈബർ പോരാളിയുമായ ബദറു കൈതപ്പൊയിലിനെതിരെ ഗുരതരമായ ആരോപണങ്ങൾ ഓഡീയോ തെളിവ് രൂപത്തിൽ പുറത്ത് വന്നിട്ട് കുറച്ച് ദിവസമായി,
ദുബായി കേന്ദ്രീകരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിൻ്റെ പ്രധാന കണ്ണിയാണ് ബദറു, കേരളത്തിൽ നിന്നും 20നും 22 നും ഇടക്കുള്ള പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ തേടിപ്പിടിച്ച് അർർക്ക് വിസ എടുത്ത് നൽകി ദുബായിലെത്തിച്ച് വാണിഭം നടത്തുന്നതാണ് പരിപാടി, കേരളത്തിൽ അതിനുള്ള ഏജൻ്റുമാരും ഉണ്ടന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,,, പക്ഷെ ബദറുവിൻ്റെ കഷ്ട്ടകാലത്തിന് ഏറ്റവും ഒടുവിൽ ബദറു ബന്ധപ്പെട്ട കോട്ടയം സ്വാദേശിയായ യുവതി സത്യസന്ധമായവരായത് കൊണ്ട് മാത്രം ബദറുവിൻ്റെ പദ്ദതി അവിടെ പൊളിഞ്ഞു…
യുവതി സകല തെളിവുകളും പുറത്ത് വിടുകയും ചെയ്തു…
പക്ഷെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ അതൊന്നും കണ്ട ഭാവം പോലും കാണിച്ചിട്ടില്ല ഈ നിമിഷം വരെ, യാസർ എടപ്പാൾ എന്ന ഒരു വൃത്തികെട്ടവനെ ചാനൽ ചർച്ചയിൽ കൊണ്ടിരുത്തിയവരാണ് മാധ്യമങ്ങൾ എന്നോർക്കണം…
ബദറു ഒരു ചെറിയ മീനല്ല, UDF ലെ സമുന്നത നേതാക്കളുമായ ഉറ്റബന്ധം പുലർത്തുന്ന വ്യക്തിയാണ് എന്ന് പുറത്ത് വന്ന ചിത്രങ്ങളും വീഡീയോകളും സാക്ഷിയാണ്.. ഏതെങ്കിലും DYFI യൂണിറ്റ് സെക്രട്ടറിയുടെ വകയിലെ അമ്മാവൻ്റെ മകൻ ഒരു പെറ്റിക്കേസിൽ അകപ്പെട്ടാൽ നേതാക്കൾക്കൊപ്പമുള്ള ചിത്രം തപ്പി എടുത്ത് വാർത്തയും അതിൻമേൽ അന്തി ചർച്ചയും വിധിയും പ്രസ്താവിക്കുന്നവരാണ് മാധ്യമങ്ങൾ..
പക്ഷെ ബദറു കൈതപ്പൊയിലിനെ ഇപ്പോഴും മാധ്യമങ്ങൾ ഇരുട്ടത്ത് നിർത്തിയിരിക്കുകയാണ്…
മാധ്യമങ്ങളോടാണ്…
CPI(M) നെ തിരെ വാർത്ത കൊടുക്കാൻ കാണിക്കുന്ന ഉത്സാഹത്തിൻ്റെ ഒരു ശതമാനമെങ്കിലും ഈ പെൺവാണിഭ റാക്കറ്റിനെതിരെ വാർത്ത കൊടുക്കുവാൻ കാണിക്കണം…
എങ്കിൽ ആ ശമ്പളം കൊണ്ട് നിങ്ങൾ ഊട്ടുന്ന, വീട്ടിലിരിക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെ ഭക്ഷണമെങ്കിലും ദഹിക്കാൻ സഹായകരമാകും!❤️🙂
വാൽ: കൈരളി ചാനൽ നല്ല വൃത്തിക്ക് സെക്സ് റാക്കറ്റിനെതിരെ ഇന്ന് വാർത്ത നൽകിയിട്ടുണ്ട്, കൊമ്പൻ ചാനലുകളുടെ സെറ്റപ്പ് ഇല്ലങ്കിലും തങ്ങളുടെ പരിമിതികൾക്കിടയിലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന കൈരളി ടീമിന് ഹൃദയാഭിവാദ്യങ്ങൾ !!

ALSO READ: ഹരിയാന വര്‍ഗീയ കലാപം: ദുരിതത്തിലായി മലയാളി വിദ്യാര്‍ത്ഥികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News