പ്രവാസികള്‍ക്ക് അവധിക്ക് പോകണമെങ്കില്‍ വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കണം; കുവൈറ്റ്

പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ ക്ലിയര്‍ ചെയ്യണം. സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഫൈനല്‍ എക്‌സിറ്റില്‍ മാത്രമല്ല, അവധിക്കായി റീ എന്‍ട്രി വിസയില്‍ പോകണമെങ്കിലും ഇത് നിര്‍ബന്ധമാണ്. ഓഗസ്റ്റ് 19 ശനിയാഴ്ച മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. അവധിയില്‍ പോകുന്നവര്‍ പിന്നീട് തിരിച്ചുവരാതിരിക്കുമ്പോള്‍ ഇത്തരം പിഴ സംഖ്യകള്‍ ലഭിക്കാതെ വരുന്നത് തടയുന്നതിനാണ് ഈ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യംവിടാനുള്ള കാരണം പരിഗണിക്കാതെ തന്നെ (ഫൈനല്‍ എക്‌സിറ്റ്, എക്‌സിറ്റ് / റീ-എന്‍ട്രി വിസകള്‍) ബില്‍ മുഴുവനായി അടയ്ക്കണമെന്ന് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (പഴയ ട്വിറ്റര്‍) അറിയിച്ചിട്ടുണ്ട്.

also read :ലൈഫ് പദ്ധതിയിലൂടെ സർക്കാർ നിർമ്മിച്ച നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്ത് കോൺഗ്രസ്

ട്രാഫിക് പിഴകള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള ബില്‍ കുടിശ്ശിക തിരിച്ചുപിടിക്കാനാണ് ഈ നടപടിയുടെ ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

also read :പാലക്കാട് വാളയാറില്‍ റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയില്‍ വീണ്ടും കൊമ്പന്‍: വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News