സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ 8 പ്രവാസികൾ അറസ്റ്റിൽ. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. പരിശോധനയിൽ ലൈസൻസില്ലാതെ നടത്തുന്ന റെസ്റ്റോറന്റ് കണ്ടെത്തുകയായിരുന്നു.

ALSO READ:ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1; 9 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ 489 മദ്യക്കുപ്പികളും 218 കിലോഗ്രാം പന്നിയിറച്ചിയും പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ALSO READ:‘എനിക്ക്​ എല്ലാം നേടിത്തന്ന സ്ഥലം, കണ്ണീർ പൊഴിക്കാതെ ഈ കുറിപ്പ്​ പൂർത്തിയാക്കാനാവില്ല’; കൈകുഞ്ഞിനൊപ്പം ഉംറ ചെയ്ത് സന ഖാൻ

അതേസമയം കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന കേസുകളില്‍ 34 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

മഹ്ബൂല, മംഗഫ്, സാല്‍മിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗം, നടത്തിയ പരിശോധനകളിലാണ് നിയമലംഘകരെ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News