അതിർത്തി സുരക്ഷ നിയമലംഘനം നടത്തിയ പ്രവാസികളെ പിടികൂടി

അതിർത്തി സുരക്ഷ നിയമലംഘനം നടത്തിയ പ്രവാസികളെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി. 14,244 പ്രവാസികളാണ് അറസ്റ്റിലായത് . വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമലംഘനം നടത്തിയവരെയാണ് പിടികൂടിയത്.

also read:തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആഗസ്റ്റ് 3 മുതൽ 9 വരെ താമസ നിയമ ലംഘനം നടത്തിയതിന് 8,398 പേരെയും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,703 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,143 പേരെയും പിടികൂടിയിരുന്നു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 895 പേരിൽ 54 ശതമാനം പേർ യമനികളും 45 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

also read:കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു, ആക്രമിച്ചത് ഏ‍ഴംഗ സംഘം

അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 38 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 7 പേരെയും അറസ്റ്റ് ചെയ്തു. ഇതുവരെ പിടികൂടിയ 32,286 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ പൂർത്തിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസി അധികൃതർക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here