കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപി ചിലവഴിച്ചത് കോടികള്‍; കോണ്‍ഗ്രസിനെക്കാള്‍ 43% അധികം

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി ചിലവാക്കിയത് 196.7 കോടി രൂപ. കോണ്‍ഗ്രസ് ചെലവാക്കിയതിനെകാള്‍ 43% അധികമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ചെലവാക്കിയത് 136.90 കോടി രൂപയാണ്.

ALSO READ:  ‘ആലായാൽ തറ വേണം’, നിക്കറുമിട്ട് വേദിയിൽ കൊച്ചു മിടുക്കന്റെ പാട്ട്, അമ്പരപ്പോടെ കയ്യടിച്ച് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

ചെലവാക്കിയ 196.70 കോടിയില്‍ 149.36 കോടി രൂപ ഉപയോഗിച്ചത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്കാണെന്നും 47.33 കോടി രൂപ ചെലവാക്കിയത് സ്ഥാനാര്‍ത്ഥികള്‍ക്കാണെന്നുമാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകളില്‍ ടി ചാനലുകള്‍, പത്രങ്ങള്‍, ഫേസ്ബുക്ക്, ഗൂഗിള്‍, വാട്‌സ്ആപ്പ് എന്നിവയില്‍ പരസ്യങ്ങള്‍ ഉപയോഗിച്ച തുകയുടെ അടക്കം വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രചാരത്തിന്റെ ഭാഗമായും സ്ഥാനാര്‍ത്ഥികള്‍ക്കായുമുള്ള പരസ്യങ്ങള്‍ക്കായി 78.10 കോടിയാണ് ബിജെപിയുടെ ചെലവ്.

ALSO READ: ക്രിയാത്മകമായ ചർച്ചകൾ നവകേരള സദസ്സിനെ ജനാധിപത്യത്തിന്റെ മികവുറ്റ മാതൃകയാക്കി മാറ്റുന്നു; മുഖ്യമന്ത്രി

ബിജെപി സംസ്ഥാന യൂണിറ്റിന്റെ നേതാക്കള്‍, താര പ്രചാരകര്‍, മറ്റ് നേതാക്കന്മാര്‍ എന്നിവരുടെ യാത്രാ ചെലവ് മാത്രം 37.64 കോടിയാണ്. അതേസമയം സെന്‍ട്രല്‍ ഓഫീസ് നേതാക്കള്‍ക്കായി 8.05 കോടിയാണ് ചെലവാക്കിയത്. മാര്‍ച്ച് 29 മുതല്‍ മെയ് 15വരെ സര്‍വേകള്‍ക്ക് മാത്രമായി പാര്‍ട്ടി ആസ്ഥാനം ചെലവാക്കിയത് 5.90 ലക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News