ചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം എല്ലാ വീട്ടിലുമുള്ളതാണ്. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ് പറയാറുള്ളത്. എന്നാൽ ഫ്രിഡ്ജിൽ വെക്കുന്ന ചോറ് ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഫ്രിഡ്ജിൽ വച്ച ചോറിന് അതതു ദിവസം പാകം ചെയ്യുന്ന ചോറിനേക്കാൾ ഗുണമുള്ളതാകാൻ ചില കാരണങ്ങളുണ്ട്. ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ അടങ്ങിയിട്ടുള്ള അന്നജത്തിന് രൂപാന്തരം സംഭവിക്കും. അങ്ങനെ അത് കൂടുതൽ ആരോഗ്യപ്രദമായി മാറുമെന്നാണ് വിദഗ്ധർ പറയുന്നത്.
ALSO READ; ചായക്കൊപ്പം ഫിഷ് കട്‌ലറ്റ് തയ്യാറാക്കാം
മാത്രമല്ല, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിന് ഗ്ലൈസിമിക് ഇൻഡക്സും താരതമ്യേന കുറവായിരിക്കും. ഇത് പ്രമേഹ രോഗികൾക്ക് ഏറെ ഫലപ്രദമാണ്. 12 മുതൽ 24മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചോറിൽ ഗ്ലൂക്കോസിന്റെ അളവ് നന്നായി കുറയും. അത് റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഫൈബറുകളുടെ അതേ ഗുണമാണ് അത്തരം ചോറിനുണ്ടാവുകയെന്ന് ന്യൂട്രിഷ്യൻ വിദഗ്ധനായ റാൽസ്റ്റൻ ഡിസൂസ പറയുന്നു.
മാത്രമല്ല, കുറഞ്ഞ കലോറിയുള്ളതിനാൽ ഫ്രിഡ്ജിൽ വെച്ച ചോറ് എളുപ്പം ദഹിക്കുകയും ചെയ്യും. ഭാരം കുറക്കാനും ഇത്തരം ചോറ് സഹായിക്കും. ഫ്രിഡ്ജിൽ വെച്ച ചോറ് വീണ്ടും തിളപ്പിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടില്ലെന്നും ഇദ്ദേഹം പറയുന്നു. ഇത്തരത്തിൽ ഫ്രിഡ്ജിൽ വച്ച ചോറിന് നിരവധി ഗുണങ്ങളാണുള്ളത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here