പാലക്കാട് സ്ഫോടനത്തിൽ വീട് തകർന്നു, ഒരു മരണം

പാലക്കാട് കേരളശ്ശേരിയിൽ വീട്ടിനുള്ളിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ പടക്കം നിർമ്മിക്കാനുള്ള കൂട്ടുകൾ സൂക്ഷിച്ചിരുന്നതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാ​ഗം പൂർണമായും തകർന്നു. നിലവിൽ പൊലീസിന്റെയും ഫോറൻസിക് ഉദ്യോ​ഗസ്ഥരുടെയും പരിശോധന സംഭവ സ്ഥലത്ത് പുരോ​ഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel