എറണാകുളം നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു

എറണാകുളം കാക്കനാട് സ്വകാര്യ വ്യവസായ ശാലയില്‍ അപകടം. നീറ്റാ ജലാറ്റിന്‍ കമ്പനിയിലാണ് അപകടം. ഒരാള് മരിച്ചു . 4 പേര്‍ക്ക് പരുക്ക്.

Also Read: മണിപ്പുര്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് കണ്ണൂരിലെത്തി

രാത്രി എട്ടുമണിയോടെയാണ് എറണാകുളത്തെ കാക്കനാട് ഉള്ള സ്വകാര്യ വ്യവസായ ശാലയില്‍ പൊട്ടിത്തെറി ഉണ്ടായത്. നീറ്റ ജലാറ്റിന്‍ എന്ന സ്വകാര്യ കമ്പനിയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ അസം സ്വദേശി രാജന്‍ ഒറാങ്ങ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാക്കനാട് അത്താണി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, അന്യസംസ്ഥാന തൊഴിലാളികളായ കേശബ് , പങ്കജ് എന്നിവര്‍ക്കാണ് പരുക്ക്. സ്റ്റീം ലിക്വിഡ് പൈപ്പില്‍ മര്‍ദം കൂടി പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക നിഗമനം.

Also Read: ലിബിയയിലേക്ക് കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ

പരുക്കേറ്റ നാലു പേരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ ഫയര്‍ഫോഴ്‌സും പോലീസും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News