പാലാ നഗരസഭ ഭരണ സമിതിയിലെ പൊട്ടിത്തെറി; ഇനി ചർച്ചയ്ക്ക് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് കൗൺസിലർമാർ

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിൽ. സ്വതന്ത്ര കൂട്ടായ്മയുമായി ഒരു തരത്തിലും മുന്നോട്ട് പോവാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലമാർ. പ്രശ്നപരിഹാരത്തിനായി ഇനി ചർച്ചയ്ക്ക് നിർബന്ധിക്കരുതെന്ന് യുഡിഎഫ് നേതൃത്വത്തെ കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു. പാലാ നഗരസഭയിൽ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് പ്രശ്ന പരിഹാരത്തിനായി മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ അവസാനഘട്ട ചർച്ചകൾ നടന്നത്. ഇരുവിഭാഗങ്ങൾ അവരുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു. ഇനി ചർച്ചയ്ക്ക് നിർബന്ധിക്കരുതെന്ന് കോൺഗ്രസ് കൗൺസിലർമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.

സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കോൺഗ്രസിന്റെ ആറിൽ അഞ്ചു കൗൺസിലർമാരും ഒപ്പിട്ട കത്ത് സംസ്ഥാന നേതൃത്വത്തിനും കൈമാറി. കൂടാതെ കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച വൈസ് ചെയർപേഴ്സൺ മായാ രാഹുലും കത്തിൽ ഒപ്പിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് പിന്നാലെ ദിയ പുളിക്കക്കണ്ടത്തിന്റെ രാജി ആവിശ്യപ്പെട്ട് ബിജു മാത്യൂസ് രംഗത്ത് വന്നു.

Also Read: ‘കളക്ടർക്ക് പരിചയക്കുറവ്’; നിപ സ്ഥിരീകരിച്ചത് അറിയാത്തതിൽ കളക്ടറെ പഴിചാരി ആരോഗ്യമന്ത്രി

26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് 10 ഉം കൗൺസിലർമാരുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരുടെ ഉൾപ്പടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്. സ്വതന്ത്ര കൂട്ടായ്മയുമായുള്ള സഖ്യം തകരുന്നതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എൽഡിഎഫ് ആകും. ഭരണം പിടിക്കാനായി എന്നാൽ സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് കേരള കോൺഗ്രസ് എം വ്യക്തമാക്കിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News