ഒമാനിൽ റെസ്റ്റോറന്‍റില്‍ സ്‌ഫോടനം, പതിനെട്ടോളം പേർക്ക് പരുക്ക്

ഒമാനിൽ മസ്കറ്റ് ഗവര്‍ണറേറ്റിലെ ഒരു ഭക്ഷണശാലയിൽ സ്‌ഫോടനം. മസ്‌കറ്റ്  സീബിലെ വിലായലെ തെക്കൻ മബേല പ്രദേശത്തുള്ള ഒരു ഭക്ഷണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പതിനെട്ടോളം പേർക്ക് പരുക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

also read :ദുബായില്‍ 491 കിലോഗ്രാം മയക്കുമരുന്നും മുപ്പത് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു

പാചകവാതകം പൊട്ടിത്തെറിച്ചെന്നതാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നൽകുന്ന പ്രാഥമിക വിവരം. അപകടം നടന്ന ഭക്ഷണശാലയുടെ സമീപത്തെ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

also read :ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും; അഭിനന്ദിച്ച് എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News