പാക് പ്രധാനമന്ത്രിയുടെ വീടിന് സമീപം സ്ഫോടനം

Shehbaz Sharif

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഷെഹബാസിൻ്റെ വീടിൻ്റെ ഇരുപത് കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഷെഹബാസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, കടുത്ത പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാക് യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താന്റെ എഫ് 16, 2 ജെ എസ് 17 വിമാനങ്ങൾ ഇന്ത്യ പ്രത്യാക്രമണത്തിൽ തകര്‍ത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ നിർമിത ജെറ്റ് വിമാനമാണ് എഫ് 16.

പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന സേനാ കേന്ദ്രമായ സർഗോധ വ്യോമതാവളത്തിൽ നിന്നാണ് എഫ്-16 പറന്നുയർന്നത്. സർഗോധ വ്യോമതാവളത്തിന് സമീപം ഇന്ത്യൻ എസ്എഎം (സർഫേസ്-ടു-എയർ മിസൈൽ) യുദ്ധവിമാനം വെടിവച്ചിട്ടതായാണ് വിവരം. പാകിസ്ഥാന്‍റെ മുൻനിര വ്യോമതാവളമാണ് സർഗോധ. രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമുള്ള വ്യോമതാവളങ്ങളിൽ ഒന്നാണിത്. പഞ്ചാബ് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1971 ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇത്രയും വഷളാകുന്നത് ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News