രാജ്യം കൊടുംചൂടിലേക്ക്, സൂര്യാഘാതമുള്‍പ്പെടെ അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ വേനല്‍ച്ചൂട് കൂടുന്നു. ഒഡിഷയിലെ ബാരിപദയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസായിരുന്നു. രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാപഠന കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്തചൂടിനെത്തുടര്‍ന്ന് തളര്‍ച്ചയും സൂര്യാഘാതവുമുള്‍പ്പെടെ അനുഭവപ്പെട്ടേക്കാമമെന്ന് കേന്ദ്ര കാലാവസ്ഥാപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി.

പതിവില്‍നിന്ന് മാറി ചൂടുകൂടിയ വേനലായിരിക്കും ഇത്തവണ ഇന്ത്യയില്‍ അനുഭവപ്പെടുക. കഴിഞ്ഞ വര്‍ഷമുണ്ടായ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെ അന്താഷ്‌ട്ര ഗോതമ്പ് കയറ്റുമതിയിലടക്കം വലിയ തിരിച്ചടിയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് ഭീഷണിയും പല സംസ്ഥാനത്തും നിലനില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News