തൃശൂരില്‍ താപനില 40°C ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഇടുക്കി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങള്‍ ഒഴികെ ബാക്കി 11 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ: രാവിലെ എഴുന്നേല്‍കുമ്പോള്‍ നിങ്ങള്‍ കഴിക്കുന്നത് ഈ ഭക്ഷണളാണോ? ഇവ ആരോഗ്യത്തിന് നല്ലതല്ല

2024 മാര്‍ച്ച് 26 മുതല്‍ 30 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ ചൂടിനെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ്.

ALSO READ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മാധ്യമ വാർത്തകൾ, പാർട്ടിയോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റ്: മന്ത്രി വി എൻ വാസവൻ

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News