നേത്ര സംരക്ഷണത്തിന് ഈ പഴവർ​ഗങ്ങൾ ​ഗുണം ചെയ്യും

fruites

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കണ്ണ്. എന്നാൽ നാം അവയെ പരിപലിക്കുന്നത് ശരിയായ രീതിയിലാണോ? നിരവധി പേർ പറയുന്നത് ക്യാരറ്റ് കഴിച്ചാൽ കണ്ണി​ന്റെ ആരോ​ഗ്യം കിട്ടുമെന്നാണ്. എന്നാൽ ബീറ്റാ കരോട്ടിൻ അടങ്ങിയ പഴവർ​ഗം കഴിക്കുമ്പോ​ൾ വിറ്റാമിൻ എ , ആന്റിഓക്‌സിഡന്റ് തുടങ്ങിയവ കണ്ണി​ന്റെ ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. അവ എന്തെല്ലാമാണ് എന്ന് നോക്കാം.

1. ബ്ലൂ ബെറി
പൊതുവെ ബ്ലൂ ബെറികളെ ആന്റിഓക്‌സിഡന്റ് രാജാവ് എന്നാണ് പറയുന്നത്. ഇവയിൽ ധാരാളം ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന് അപകടകരമായ ബ്ലൂ പ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ ​ ​ദിവസവും ബ്ലൂ ബെറി കവിക്കുമ്പോൾ അത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

2. ഓറഞ്ച്
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കണ്ണി​ന്റെ രക്തയോട്ടം സു​ഗ​ഗമാക്കുന്നു. കൂടാതെ വർദ്ധക്യ സഹജമായി കണ്ണിന് ഉണ്ടാകുന്ന അസുഖത്തിൽ നിന്ന് ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നു.

3. പപ്പായ

പപ്പായ കഴികുന്നതിലുടെ നിങ്ങളുടെ കണ്ണുകൾക്ക് സ്വാഭാവിക പ്രതിരോധ ഉണ്ടാകുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് കരോട്ടിനോയിഡുകളാണ് വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ല്യൂട്ടിൻ, സിയാക്സാന്തിൻ ഒരു സ്വാഭാവികമായി കണ്ണിന് ഒരു സംരക്ഷണം ഒരുക്കുന്നു.

ALSO READ:എല്ലാ ദിവസവും മുട്ടയും കാപ്പിയും കഴിക്കാറുണ്ടോ; എന്നാൽ സൂക്ഷിക്കണം

4. കിവി
കിവിയിൽ ധാരാളമായി ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നില അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റ് എന്നിവ റെറ്റിനയ്ക്ക് ആവശ്യമായ പ്രതിരോധശേഷി നൽകുന്നു.

(നിരാകരണം- വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News