
പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഫോർമുല വൺ കാറോട്ട മത്സരങ്ങൾ റദ്ദാക്കി. ബഹ്റൈനിലും അബുദാബിയിലും നടക്കേണ്ട ഗ്രാന്റ് പ്രീ മത്സരങ്ങൾ റദ്ദാക്കിയെന്ന് എഫ് വൺ അക്കാദമി അറിയിച്ചു. അടുത്തമാസമാണ് ബഹ്റൈൻ, അബുദാബി ഗ്രാന്റ് പ്രീ മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ്റെ പ്രത്യാക്രമണം ഈ രണ്ട് രാജ്യങ്ങളെയും ബാധിച്ചിരുന്നു. ഏപ്രിൽ 12-ന് ബഹ്‌റൈനിലും ഏപ്രിൽ 19-ന് സൗദി അറേബ്യയിലെ ജിദ്ദയിലും മത്സരങ്ങൾ നടക്കേണ്ടതായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഏപ്രിൽ മാസത്തിൽ പകരം മറ്റ് മത്സരങ്ങൾ സംഘടിപ്പിക്കേണ്ടതില്ലെന്ന് എഫ് 1 അധികൃതർ തീരുമാനിച്ചു. മാർച്ച് 29ലെ ജപ്പാൻ ഗ്രാൻഡ് പ്രിക്സ് കഴിഞ്ഞാൽ അടുത്ത മത്സരം മെയ് 3ന് മിയാമിയിൽ മാത്രമായിരിക്കും നടക്കുക.
ALSO READ: ബെഞ്ചമിൻ നെതന്യാഹു മരിച്ചു ? വാർത്തകളിൽ പ്രതികരിച്ച് ഇസ്രായേൽ
ടീമുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എഫ്‌ഐഎ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലായം വ്യക്തമാക്കി. ഇതിനുമുമ്പ് 2023ൽ ഇറ്റലിയിലെ പ്രളയത്തെത്തുടർന്ന് എമിലിയ റൊമാഗ്ന ഗ്രാൻഡ് പ്രിക്സും, 2022ൽ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ഗ്രാൻഡ് പ്രിക്സും ഇത്തരത്തിൽ ഒഴിവാക്കിയിട്ടുണ്ട്. 2022ൽ ജിദ്ദയിലെ സർക്യൂട്ടിന് സമീപം ഹൂതി വിമതരുടെ ആക്രമണം ഉണ്ടായപ്പോഴും സൗദി അറേബ്യയിലെ മത്സരവുമായി എഫ് 1 മുന്നോട്ട് പോയിരുന്നു, എന്നാൽ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് മത്സരങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

