എഫ് 1 സിനിമ തിയേറ്ററുകളിലേക്ക്: ലീഡ് റോളിൽ ബ്രാഡ് പിറ്റിനെ കാത്ത് ആരാധകർ

ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം എഫ് 1 തിയേറ്ററുകളിലേക്ക് എത്തുകയാണ്. യഥാർത്ഥ ഫോർമുല വൺ റേസുകളിൽ ചിത്രീകരിച്ച ഹൈസ്പീഡ് ഡ്രാമ ചിത്രമാണ് എഫ് 1. ജോസഫ് കോസിൻസ്കിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം 2025 ജൂൺ മാസത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ഫോർമുല 1 ഉം ഏഴ് തവണ ചാമ്പ്യനുമായ ലൂയിസ് ഹാമിൽട്ടനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 27 ന് യുഎസ്, കനേഡിയൻ തിയേറ്ററുകളിൽ എത്തുമെന്ന് ആപ്പിൾ ഒറിജിനൽ ഫിലിംസും വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സും സ്ഥിരീകരിച്ചു. സ്റ്റാൻഡേർഡ്, ഐമാക്സ് ഫോർമാറ്റുകളിലാണ് ചിത്രമെത്തുക.

Also read – ‘ആ ചിത്രം ഇറങ്ങിയിട്ടേ ഇനി അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യൂ’; ശക്തമായ നിലപാടെടുത്ത് ​ഗൗതം മേനോൻ

ചിത്രത്തിൽ, ബ്രാഡ് പിറ്റ് സോണി ഹെയ്‌സ് എന്ന റേസറെ അവതരിപ്പിക്കുന്നു. 1990 കളിൽ ഒരു അപകടത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കരിയർ അവസാനിക്കുകയും പതിറ്റാണ്ടുകൾക്ക് ശേഷം മുൻ സഹതാരം ജാവിയർ ബാർഡെം അവതരിപ്പിക്കുന്ന കഥാപാത്രമായ റൂബൻ സെർവാന്റസ് ഹെയ്‌സിനെ കോക്ക്പിറ്റിലേക്ക് തിരികെ ക്ഷണിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News