ഈ പടക്കുതിരക്ക് വില 3 ലക്ഷം; സൂപ്പർ ബൈക്ക് പുറത്തിറക്കി ഡിക്യുവിന്‍റെ കമ്പനി

f77 superstreet

എഫ്77 സൂപ്പര്‍ സ്ട്രീറ്റ് ഇന്ത്യയില്‍ പുറത്തിറക്കി അള്‍ട്രാവയലറ്റ്. സൂപ്പര്‍ബൈക്ക് ഇവിയായ എഫ് 77 മാക് 2 മോട്ടോര്‍ സൈക്കിളിന്റെ മോഡലായാണ് എഫ്77 സൂപ്പര്‍സ്ട്രീറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. റേസിങ് ട്രാക്കിനേക്കാള്‍ തെരുവിന് കൂടുതല്‍ ഇണങ്ങുന്ന രീതിയിലുള്ള മാറ്റങ്ങളാണ് എഫ്77 സൂപ്പര്‍ സ്ട്രീറ്റിൽ ഉള്ളത്.
2.99 ലക്ഷം മുതല്‍ 3.99 ലക്ഷം രൂപ വരെയാണ് ഈ സൂപ്പർബൈക്കിന്‍റെ വില. വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഉടമകളുടെ കൈകളിലെത്തും.

മാക് 2വിനെ അപേക്ഷിച്ച് റൈഡര്‍മാര്‍ക്ക് കൂടുതല്‍ നിവര്‍ന്നിരുന്ന് ഓടിക്കാനാവുന്ന രീതിയിലുള്ള മാറ്റങ്ങളാണ് സൂപ്പര്‍സ്ട്രീറ്റില്‍ വരുത്തിയിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ സ്റ്റാന്‍ഡേഡ്, റെക്കോണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എംഫ്77 സൂപ്പര്‍സ്ട്രീറ്റ് അവതരിപ്പിക്കുക.

ALSO READ; 20.75 കിലോമീറ്റർ മൈലേജ്, ലക്ഷ്വറി യാത്ര; ഫെബ്രുവരിയിൽ നിരത്തിലെത്തുന്ന സിറോസിന്റെ വിലയും വിശേഷങ്ങളും

മാക് 2 നെ അപേക്ഷിച്ച് സൂപ്പർ സ്ട്രീറ്റിന് നിറ വകഭേദങ്ങൾ കുറവാണ്. മഞ്ഞ, ടര്‍ബോ റെഡ്, കോസ്മിക് ബ്ലാക്ക്, സ്‌റ്റെല്ലാര്‍ വൈറ്റ് എന്നെ നാല് നിറങ്ങളിലായിട്ടാണ് സൂപ്പർ സ്ട്രീറ്റ് എത്തുക. മാക് 2 ഒമ്പത് കളറുകളിൽ ലഭ്യമായിരുന്നു. 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ഗ്ലൈഡ്, കോംപാക്ട്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്നു റൈഡ് മോഡുകള്‍, സ്വിച്ചബിള്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്, ഫോര്‍ ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവക്കൊപ്പം ഓപ്ഷണല്‍ 9 ലെവല്‍ റീജെന്‍ സിസ്റ്റവും എഫ്77 സൂപ്പര്‍ സ്ട്രീറ്റിലുണ്ട്.

വയലറ്റ് എഐ എന്ന പുതിയ ഫീച്ചറും എഫ് 77 സൂപ്പര്‍ സ്ട്രീറ്റില്‍ അള്‍ട്രാവയലറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ക്രാഷ് മുന്നറിയിപ്പുകള്‍, പ്രതിദിന യാത്രകളുടെ വിശകലനം, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ഡെല്‍റ്റ വാച്ച് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ വയലറ്റ് എഐ വഴി ലഭിക്കും.

ALSO READ; ടാറ്റയുടെ സ്പോർട്സ് കാർ, വില 20 ലക്ഷം; റോഡിൽ പടക്കുതിരയാകുമായിരുന്ന ഈ വണ്ടിയെ പറ്റി അറിയാമോ?

രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനമെത്തുന്നത്. ഇതില്‍വലിയ ബാറ്ററി പാക്കില്‍ 323 കിലോമീറ്ററാണ് റേഞ്ചും കുറഞ്ഞ വകഭേദത്തിലെ 7.1കിലോവാട്ട് ബാറ്ററി പാക്കില്‍ 211 കിലോമീറ്റർ റേഞ്ചും ലഭിക്കും. 36 ബിഎച്ച്പി കരുത്തും 90എന്‍എം പരമാവധി ടോര്‍ക്കുമാണ് ഇലക്ട്രിക് മോട്ടോര്‍ പുറത്തെടുക്കുക. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്ററിലേക്ക് എത്താൻ ഇവന് വെറും ഏഴ് സെക്കൻഡ് മതി. സ്റ്റാന്‍ഡേഡ് വകഭേദത്തില്‍ സ്റ്റാന്‍ഡേഡ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20-80% ബാറ്ററി ചാര്‍ജിങിന് മൂന്നു മണിക്കൂര്‍ സമയമെടുക്കും. ബൂസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചാര്‍ജിങ് സമയം ഒന്നര മണിക്കൂറായി കുറയും. സൂപ്പര്‍സ്ട്രീറ്റിന് മൂന്നു വര്‍ഷം/60,000 കിലോമീറ്ററാണ് അള്‍ട്രാവയലറ്റിന്റെ വാറണ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News