വെയിലടിച്ച് മുഖത്തെ നിറം മങ്ങിയോ? വിഷമിക്കേണ്ട ഈ ഹെല്‍ത്തി ജ്യൂസ് പരീക്ഷിക്കാം

മുഖചര്‍മ്മത്തിലെ നിറംമാറ്റത്തിന് നിരവധി കാരണങ്ങൾ ആണ്. ഇതിനെ നിസാരമായി തള്ളിക്കളയരുത്. അധികമായി വെയില്‍ ഏല്‍ക്കുന്നതാണ് നിറമാറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടത്. കൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില രോഗങ്ങള്‍- പ്രത്യേകിച്ച് സ്കിൻ രോഗങ്ങള്‍, ജനിതകഘടകങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളും മുഖ ചര്‍മ്മത്തില്‍ നിറമാറ്റമുണ്ടാക്കിയേക്കും. കൂടാതെ പ്രസവം, പ്രായാധിക്യം, ആര്‍ത്തവവിരാമം എന്നീ ഘടകങ്ങളും നിറമാറ്റത്തിന് കാരണമാണ്.

ALSO READ: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ തിരിച്ചടി

അമിതമായി വെയിലേറ്റ് നിറം മങ്ങുന്നതിനു പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്നൊരു പൊടിക്കൈയുണ്ട്. ഭക്ഷണത്തിലൂടെ ഈ നിറം മങ്ങൽ വീണ്ടെടുക്കാം. ചര്‍മ്മത്തിന് ഗുണകരമായ ചേരുവകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. മാതളം, ചെറുനാരങ്ങ, കുക്കുമ്പര്‍, കറിവേപ്പില എന്നിവയാണ് ഇതിനായി എടുക്കുന്നത്. ഇവ വച്ച് തയ്യാറാക്കിയ ഹെല്‍ത്തി പാനീയം വളരെ നല്ലതാണ്.

ഒരു ചെറിയ കുക്കുമ്പര്‍, ആര കപ്പ് മാതളം, 10-12 ഫ്രഷ് കറിവേപ്പിലകള്‍, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ നന്നായി ചേര്‍ത്ത് അടിച്ചെടുത്ത് സ്മൂത്തിയാക്കുക. ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

കുക്കുമ്പറിലെ ആന്‍റി-ഓക്സിഡന്‍റ്സ്, ‘സിലിക്ക’ എന്നിവയാണ് നിറംമാറ്റം പരിഹരിക്കാൻ സഹായകമാകുന്നത്. മാതളത്തിലെ വൈറ്റമിൻ സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ നിറഞ്ഞതാണ്.കറിവേപ്പിലയിലും വൈറ്റമിൻ സിയും ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായി അടങ്ങിയിരിക്കുന്നു.വൈറ്റമിൻ സി അടങ്ങിയ ചെറുനാരങ്ങാനീരും ചര്‍മ്മത്തിന് ഗുണകരമാണ്.

ALSO READ: ‘പോച്ചർ’ ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News