ഫേസ്ക്രീമുകൾ സ്ഥിരമായി ഉപയോ​ഗിക്കാറുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കിഡ്നി പണി മുടക്കും

ബാഹ്യമായ ശരീര സൌന്ദര്യത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഏറെയും. അതിനായി എന്ത് മാർഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് നമ്മളിൽ ഏറെയും. എന്നാൽ, തൊലിവെളുക്കാനുള്ള ഈ ക്രീമുകളിൽ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

സ്ഥിരമായി  ക്രീമുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള രോഗികളിൽ മെമ്പനസ് നെഫ്രോപ്പതി എന്ന അപൂര്‍വ്വമായ വൃക്കരോഗം ബാധിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വിപണിയിലെത്തുന്ന പല ക്രീമുകളിലും മെര്‍ക്കുറിയുടേയും ഈയ്യത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ 100 മടങ്ങ് അധികമാണ്. ഇത് ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെട്ട് രക്തത്തിൽ കലരുന്നു. ഇത് കിഡ്നിയെ ദോഷകരമായി ബാധിക്കും.

ALSO READ; രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതാണോ ?

നിങ്ങളുടെ കിഡ്നി പണി മുടക്കുന്നുവെന്നതിന് ശരീരം ചില സൂചനകളും തരും. കണ്ണുകൾക്ക് ചുറ്റും കാണുന്ന വീക്കമാണ് ആദ്യത്തെ സൂചന. ഇതിന് പുറമേ കാലുകളിലും കണങ്കാലിലും നീരുവീക്കം ഉണ്ടായേക്കാം. മൂത്രത്തിൽ അകാരണമായ തോതിൽ പത കാണപ്പെടുന്നത് കിഡ്നി പണി മുടക്കുന്നതിന്റെ ലക്ഷണമാണ്.

ഇനി സുരക്ഷിതമായിരിക്കാൻ എന്ത് ചെയ്യണമെന്ന് അറിയണ്ടേ ? അം​ഗീകാരമില്ലാത്ത ബ്ലീച്ചിം​ഗ് പൗഡറുകൾ മുഖം മിനുക്കാൻ ഉപയോ​ഗിക്കാതിരിക്കുക. ക്രീമുകൾ വാങ്ങുമ്പോൾ ലേബലിൽ മെർക്കുറി ഇല്ലെന്ന് ഉറപ്പു വരുത്തുക. ചർമ്മരോ​ഗ വിദ​ഗ്ധരുടെ അഭിപ്രായം മാത്രം എപ്പോഴും സ്വീകരിക്കാൻ ശ്രദ്ധിക്കുക. സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളില്‍ ഇറക്കുമതി, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, സാധനത്തിന്റെ പേരും വിലാസവും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നിവ സൂക്ഷ്മമായി പരിശോധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News