ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ വെടിവച്ച് കൊന്നശേഷം അക്രമി ജീവനൊടുക്കി.
ഫെയ്‌സ്ബുക്ക് ലൈവിനിടെയാണ് വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേകിന് വെടിയേറ്റത്.

ALSO READ ;ട്രെയിലര്‍ കിടിലം! ശേഷം സ്‌ക്രീനില്‍… ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ട്രെയിലര്‍ പ്രതീക്ഷയ്ക്കും മുകളില്‍

വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. ഇതിന് ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ശിവസേന ഉദ്ധവ് വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍.

മൗറിസ് ഭായ് എന്നയാളുടെ ഓഫിസില്‍ വച്ചാണ് സംഭവമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്നങ്ങള്‍ അടുത്തിടെ പരിഹരിച്ചിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവായി പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News