
സ്വഭാവവേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാളത്തിൽ തിളങ്ങിയ നടൻ സന്തോഷ് കെ നായരുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാലോകത്ത് വലിയ വേദനയുണ്ടാക്കിയിരിക്കുകയാണ്. വാഹനാപകടത്തിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. ഇപ്പോഴിതാ തന്റെ സഹപ്രവർത്തകനും സഹപാഠിയുമായിരുന്ന സന്തോഷിന്റെ മരണമുണ്ടാക്കിയ വേർപാട് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജിൽ എൻറെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിൻറെയുടമ. സന്തോഷിൻറെ അകാലത്തിലുള്ള വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ അദ്ദേഹം കുറിച്ചു.
also read: ആഗോള ബോക്സ് ഓഫീസിൽ നിന്ന് പേട്രിയറ്റ് നേടിയത് എത്ര ? കണക്കുകൾ ഇതാ
നടൻ സുരാജ് വെഞ്ഞാറമൂടും സന്തോഷിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. താൻ സിനിമയിൽ എത്തിയ കാലം മുതൽക്കേയുള്ള സൗഹൃദമായിരുന്നു സന്തോഷ് നായരുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ വേർപാട് വലിയ വേദനയുണ്ടാക്കുന്നതാണെന്നുമാണ് സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വില്ലൻ സെറ്റിലെ ചിരിമാണിക്യമെന്നാണ് സുരജ് സന്തോഷിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

