
സർക്കാരിന്റെ ഔദ്യോഗിക വിവരങ്ങൾ സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ. എൽഡിഎഫ് സർക്കാർ ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6000 കോടി രൂപയുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞപ്പോളത് രഹസ്യ വിവരമല്ലേയെന്നാണ് മുഖ്യമന്ത്രി ചോദിച്ചതെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി ജനങ്ങളോട് പറയേണ്ട വിവരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.
കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സർക്കാർ ചുമതല ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്ന വേളയിൽ സർക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലൻസും ധനകാര്യ മന്ത്രിമാർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ.
also read:കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞ്; രക്ഷകനായി ബസ് ജീവനക്കാർ
എന്നാൽ ധനകാര്യവകുപ്പിന്റെ സീക്രട്ട് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോർട്ടുകളും ദൈനംദിന വരവും ചെലവും, ഭാവി വരവ്- ചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേഴ് വി ഇല്ലാത്ത നടപടിയാണിത്. ഈ തെറ്റാണ് ഞങ്ങൾ ചൂണ്ടിക്കാണിച്ചത്. എന്നാൽ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. അത് അദ്ദേഹം തിരുത്തണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

