
മുഖ്യമന്ത്രി പദത്തിലെത്തിയിട്ടും നുണ പറയുന്ന ശീലത്തിൽ നിന്ന് ശ്രീ വി ഡി സതീശൻ പിന്മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനം. ഫെയ്സ്ബുക്കിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ചതിനാണ് വിരമിക്കാൻ രണ്ടു ദിവസം മാത്രമുള്ള ഒരു സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻ്റ് ചെയ്തത് നടപടിയിറക്കിയത്. എന്നാൽ, ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഓസ്കാർ ലെവൽ അഭിനയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലൊരു മറുപടിയും.
സതീശന്റെ ഈ ഓസ്കാർ അഭിനയത്തെ വിമർശിച്ചുക്കൊണ്ട് രംഗത്തു വന്നിരിക്കയാണ് മുൻ ജഡ്ജി എസ് സുദീപ്. ഈ നുണയ്ക്ക് പിന്നിലെ യാഥാർഥ്യം മറ്റൊന്നാണ്. പൂച്ച പെറ്റു കിടക്കുന്നുവെന്ന വ്യാജപ്രചരണത്തെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് സതീശന് വളച്ചൊടിച്ച് മറുപടി പറഞ്ഞത്. തനിക്കെതിരെ വരുന്ന അമ്പുകളെ എങ്ങനെ തടുക്കണമെന്ന് കൃത്യമായ ധാരണയുള്ള സതീശന്റെ ദുരുദ്ദേശത്തെ കൃത്യമായി തകർത്തിട്ടുണ്ട് ഈ ഫേസ്ബുക്ക് പോസ്റ്റ്.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തതിൻ്റെ പേരിൽ വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ള സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻ്റ് ചെയ്ത നടപടയെ രൂക്ഷമായി വിമർശിച്ച് മുൻ ജഡ്ജി എസ് സുദീപ്. തൻ്റെ തലയും താഴെ നഗ്നശരീരവുമുള്ള പോസ്റ്റ് പങ്കുവെച്ചതിനാണ് നടപടിയെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദത്തെ പരിഹാസത്തോടെയാണ് സുദീപ് തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ നേരിടുന്നത്.
ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന സതീശൻ്റെ പഴയ പ്രസ്താവനയെയും, അതേ ഖജനാവിൽ നിന്ന് രണ്ടു ദിവസം കൊണ്ട് സർക്കാർ പ്രഖ്യാപിച്ച അയ്യായിരം കോടിയിലധികം രൂപയുടെ കണക്കുകളെയും കാണിക്കുന്ന ഒരു ഇൻഫോഗ്രാഫിക് കാർഡാണ് പ്രിൻസിപ്പൽ പങ്കുവെച്ചത്. ചിത്രത്തിൽ തൂവെള്ളക്കുപ്പായം ധരിച്ച സതീശൻ്റെ മടിയിൽ ഒരു പൂച്ച കിടക്കുന്നതാണുള്ളത്.
ഇതിനെയാണ് തൻ്റെ ‘നഗ്നശരീരം’ എന്ന് പ്രതിപക്ഷ നേതാവ് വ്യാഖ്യാനിച്ചതെന്ന് ഷുക്കൂർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പൂച്ചകൾ ഉടുപ്പിടാറില്ലെന്നും, മനുഷ്യൻ്റെ മുഖവും കൈപ്പത്തിയും ഇവിടെ സ്വകാര്യഭാഗങ്ങളായി കണക്കാക്കാറില്ലെന്നുമിരിക്കെ, ചിത്രത്തിലുള്ളത് പൂച്ചയുടെ നഗ്നശരീരമാണെന്ന വസ്തതുത സതീശൻ സമർത്ഥമായി മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ കുട്ടിയുടെ കഥ പഴയതായി. രാജാവിൻ്റെ പൂച്ച നഗ്നനാണെന്നു വിളിച്ചു പറഞ്ഞ പ്രിൻസിപ്പലിനെ രാജാവ് പുറത്താക്കിയതാണു പുതിയ കഥ എസ് സുദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
മുൻപ് പറവൂരിൽ വെച്ച് സതീശൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വന്ന വിവാദ കമൻ്റുകളെയും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന അദ്ദേഹത്തിൻ്റെ അന്നത്തെ വാദത്തെയും സുദീപ് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. അന്ന് നൽകിയ പരാതിയിൽ പോലീസ് എന്ത് നടപടിയാണ് എടുത്തതെന്ന് പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിച്ചു.
വി ഡി സതീശന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും പ്രിൻസിപ്പലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എന്നെക്കൂടി ഒന്നു സസ്‌പെൻ്റ് ചെയ്യ്, രാജാവേ എന്നും കുറിച്ചാണ് തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

