
അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17 അമേരിക്കൻ സൈനിക വിമാനം നാളെ ഇന്ത്യയിൽ എത്തുന്ന സാഹചര്യത്തിൽ നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുന്നു. പോസ്റ്റിൽ അമേരിക്കയിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ താൻ കണ്ടിട്ടുളള ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ് എന്നും ട്രമ്പിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് താൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ എഡിസൺ എന്ന സ്ഥലത്തെ ഗുജറാത്തികൾ പുള്ളിക്ക് വലിയ പിന്തുണയാണ് നൽകിയത് എന്നും ഇദ്ദേഹം പറയുന്നു.
ഹിലാരി ക്ലിന്റൺ മുസ്ലിങ്ങളെ സഹായിക്കുന്ന ഒരാളാണ് അതുകൊണ്ട് ഹിന്ദുക്കൾ എല്ലാവർക്കും ട്രമ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതിന്റെ പിറകിൽ ഡെമോക്രറ്റുകൾ ആയിരുന്നു എന്ന വിശ്വാസമായിരുന്നു യഥാർത്ഥ കാരണം. മാത്രമല്ല വെറുപ്പിന്റെ കാര്യത്തിൽ സംഘപരിവാറും റിപ്പബ്ലിക്കൻ പാർട്ടിയും ഒരമ്മ പെറ്റ മക്കളാണ് എന്നാണ് പോസ്റ്റിൽ പറയുന്നത് . ഇവിടെയുള്ള റിപ്പബ്ലിക്കൻ പാർട്ടിയെ ഇന്ത്യയിലെ സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്ന ശലഭ് കുമാർ എന്ന വ്യക്തി രൂപീകരിച്ച ഒരു സംഘടനയാണ് റിപ്പബ്ലിക്കൻ ഹിന്ദു കോഅലിഷൻ (RHC) എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അവർ താൻ താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ട്രമ്പ് പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് റാലി യിൽ എങ്ങിനെയുള്ള ഇന്ത്യക്കാരാണ് ട്രമ്പിനെ സപ്പോർട്ട് ചെയ്യാൻ വരുന്നതെന്ന കൗതുകം കൊണ്ട് പങ്കെടുത്തുവെന്നും ഇദ്ദേഹം പറയുന്നു. പ്രഭു ദേവയുടെ ഡാൻസ് മുതൽ, പ്രായമുള്ള ഇന്ത്യക്കാരെ ആകർഷിക്കാൻ വേണ്ടി രാമായണ പാരായണം വരെ ഉണ്ടായിരുന്നു ആ ചടങ്ങിൽ. അപ്രതീക്ഷിതമായി ട്രമ്പ് വിജയിച്ച ആ തിരഞ്ഞെടുപ്പിന് ശേഷം, ആശിച്ച സ്ഥാനം കിട്ടാത്തത് കൊണ്ടോ എന്തോ, ശലഭ് കുമാർ ഈ സംഘടനയെ കൈവിട്ട മട്ടാണ്. എന്നാലും ഇവിടെ ട്രമ്പ് ജയിക്കുമ്പോഴും, നാട്ടിൽ മോഡി ജയിക്കുമ്പോഴും ഇവിടെയുള്ള ഗുജറാത്തികൾ സമൂസയും ലഡുവും വിതരണം ചെയ്യുന്ന കൂട്ടത്തിൽ തങ്ങൾക്കും കിട്ടാറുണ്ട്. അങ്ങിനെ ലഡ്ഡു വിതരണം ചെയ്ത എത്ര പേർ ഇന്നത്തെ വിമാനത്തിൽ ഉണ്ടാകുമെന്നറിയില്ല എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഫാസിസ്റ്റുകൾ പിന്തുണക്കുന്ന എല്ലാവരുടെയും കാര്യമിതു തന്നെയാണ്, വേട്ടയാടാൻ വേറെയാരുമില്ലാതെ വരുമ്പോൾ അവർ നിങ്ങളുടെ നേരെ തന്നെ തിരിയും. അതുവരെയുള്ളൂ നിങ്ങളുടെ സന്തോഷം. ഇത് നാസികളുടെ കാലത്ത് മനോഹരമായി മാർട്ടിൻ നീമോളർ പറഞ്ഞു വച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി .
also read: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട്; പ്രതിഷേധവുമായി എസ് എഫ് ഐ
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അമേരിക്ക തിരിച്ചയക്കുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യത്തെ C-17 അമേരിക്കൻ സൈനിക വിമാനം നാളെ ഇന്ത്യയിൽ എത്തും.
അമേരിക്കയിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ ഞാൻ കണ്ടിട്ടുളള ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ്. ട്രമ്പിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സിയിലെ എഡിസൺ എന്ന സ്ഥലത്തെ ഗുജറാത്തികൾ പുള്ളിക്ക് വലിയ പിന്തുണയാണ് നൽകിയത്. ഹിലാരി ക്ലിന്റൺ മുസ്ലിങ്ങളെ സഹായിക്കുന്ന ഒരാളാണ് അതുകൊണ്ട് ഹിന്ദുക്കൾ എല്ലാവർക്കും ട്രമ്പിന് വോട്ട് ചെയ്യണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. ഗുജറാത്ത് കലാപത്തിന്റെ പേരിൽ നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതിന്റെ പിറകിൽ ഡെമോക്രറ്റുകൾ ആയിരുന്നു എന്ന വിശ്വാസമായിരുന്നു യഥാർത്ഥ കാരണം. മാത്രമല്ല വെറുപ്പിന്റെ കാര്യത്തിൽ സംഘപരിവാറും റിപ്പബ്ലിക്കൻ പാർട്ടിയും ഒരമ്മ പെറ്റ മക്കളാണ്.
ഇവിടെയുള്ള റിപ്പബ്ലിക്കൻ പാർട്ടിയെ ഇന്ത്യയിലെ സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്ന ശലഭ് കുമാർ എന്ന വ്യക്തി രൂപീകരിച്ച ഒരു സംഘടനയാണ് റിപ്പബ്ലിക്കൻ ഹിന്ദു കോഅലിഷൻ (RHC) . കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അവർ ഞാൻ താമസിക്കുന്ന എഡിസൺ എന്ന ടൗണിൽ ട്രമ്പ് പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് റാലി നടത്തിയിരുന്നു. എങ്ങിനെയുള്ള ഇന്ത്യക്കാരാണ് ട്രമ്പിനെ സപ്പോർട്ട് ചെയ്യാൻ വരുന്നതെന്ന കൗതുകം കൊണ്ട് ഞാനതിൽ പങ്കെടുക്കുകയും ചെയ്തു. പ്രഭു ദേവയുടെ ഡാൻസ് മുതൽ, പ്രായമുള്ള ഇന്ത്യക്കാരെ ആകർഷിക്കാൻ വേണ്ടി രാമായണ പാരായണം വരെ ഉണ്ടായിരുന്നു ആ ചടങ്ങിൽ. അപ്രതീക്ഷിതമായി ട്രമ്പ് വിജയിച്ച ആ തിരഞ്ഞെടുപ്പിന് ശേഷം, ആശിച്ച സ്ഥാനം കിട്ടാത്തത് കൊണ്ടോ എന്തോ, ശലഭ് കുമാർ ഈ സംഘടനയെ കൈവിട്ട മട്ടാണ്. എന്നാലും ഇവിടെ ട്രമ്പ് ജയിക്കുമ്പോഴും, നാട്ടിൽ മോഡി ജയിക്കുമ്പോഴും ഇവിടെയുള്ള ഗുജറാത്തികൾ സമൂസയും ലഡ്ഡുവും വിതരണം ചെയ്യുന്ന കൂട്ടത്തിൽ ഞങ്ങൾക്കും കിട്ടാറുണ്ട്.
അങ്ങിനെ ലഡ്ഡു വിതരണം ചെയ്ത എത്ര പേർ ഇന്നത്തെ വിമാനത്തിൽ ഉണ്ടാകുമെന്നറിയില്ല. ഫാസിസ്റ്റുകൾ പിന്തുണക്കുന്ന എല്ലാവരുടെയും കാര്യമിതുതന്നെയാണ്, വേട്ടയാടാൻ വേറെയാരുമില്ലാതെ വരുമ്പോൾ അവർ നിങ്ങളുടെ നേരെ തന്നെ തിരിയും. അതുവരെയുള്ളൂ നിങ്ങളുടെ സന്തോഷം. ഇത് നാസികളുടെ കാലത്ത് മനോഹരമായി മാർട്ടിൻ നീമോളർ പറഞ്ഞു വച്ചിട്ടുണ്ട്.
ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…
നോട്ട് : അനധികൃത്യമായി കുടിയേറിയവരെ , അവരുടെ നാട്ടിലെ സ്ഥിതി കൂടി നോക്കി, മനുഷ്യത്വപരമായി തിരികെ വിടണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. അല്ലെങ്കിൽ അത് നിയമപരമായി കുടിയേറുന്നവരോട് ചെയ്യുന്ന ചതി ആകും. 10 കൊല്ലമൊക്കെ കാത്തിരുന്നാണൂ പലർക്കും ഇവിടെ ഗ്രീൻ കാർഡ് കിട്ടുന്നത്. ഈ പോസ്റ്റിൽ പറയാൻ ശ്രമിച്ചത് അവസാനം എഴുതിയ വരികളാണ്. വെറുപ്പ് വിതക്കുന്നവർ വെറുപ്പ് കൊയ്യുമെന്ന ലളിത സത്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here