തോൽവി മുന്നിൽ കണ്ട് ബിജെപി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു: എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി തോൽവി ഉറപ്പിച്ച സാഹചര്യത്തിൽ നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.ജോയിയെ ജനങ്ങൾ ഏറ്റെടുത്തതോടെ യുഡിഎഫ് – ബിജെപി ക്യാമ്പുകൾ ആശങ്കയിലാണ്. ഇതിൻ്റെ ഉദാഹരണമാണ് വിഗ്രഹത്തിൻ്റെ ചിത്രം ഉപയോഗിച്ച് കൊണ്ടുള്ള പ്രചരണത്തിന് ബിജെപി തയ്യാറായത്. ബിജെപി സ്ഥാനാർത്ഥി വി.മുരളീധരൻ്റെ നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ജാതിമത ചിന്തകൾക്ക് അധീതമാകണമെന്ന അടിസ്ഥാന തത്വം പോലും മറന്നു കൊണ്ടാണ് ബിജെപി ഇത്തരം പ്രചരണത്തിന് തുനിഞ്ഞത്. കേന്ദ്രമന്ത്രി എന്ന പദവിൽ ഇരുന്നു കൊണ്ടാണ് ബിജെപി സ്ഥാനർഥിയുടെ ഈ പ്രവർത്തികളെന്ന് ഓർമിക്കേണ്ടതായിട്ടുണ്ട്.

Also Read: എസ്.എസ്.എൽ.സി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചു; ഏവർക്കും അഭിനന്ദനങ്ങൾ: മന്ത്രി വി ശിവൻകുട്ടി

ആറ്റിങ്ങൽ ജനത എല്ലാ കാലത്തും മതേതര മൂല്യങ്ങൾ സംരക്ഷിച്ചവരാണ്. ഈ പാരമ്പര്യവും ആറ്റിങ്ങലിലെ ജനങ്ങളെയും മണ്ഡലത്തിൽ സ്വാധീനമില്ലാത്ത ബിജെപി സ്ഥാനാർത്ഥിക്ക് അറിവുണ്ടായിരിക്കില്ല. അതുകൊണ്ടാണ് ഇത്തരം പ്രചരണത്തിലൂടെ ജനശ്രദ്ധ പിടിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. പക്ഷേ ഇത്തരം നീക്കങ്ങളെ ആറ്റിങ്ങലിലെ പ്രബുദ്ധരായ ജനത പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും. ബിജെപി സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ ചട്ടലംഘനം തുടർച്ചയായി ഉണ്ടാകുമ്പോഴും മൗനം പാലിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിലപാടും ദുരുഹമാണ്.

Also Read: അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാർ നടപടി; ഇന്ത്യ സഖ്യത്തിന്റെ പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

നാടിൻ്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയ്ക്കും അതിന് മൗന അനുവാദം നൽകുന്ന യുഡിഎഫിനും എതിരെ ആറ്റിങ്ങലിലെ ജനങ്ങൾ വിധിയെഴുതുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യൻ തിരഞ്ഞടുപ്പ് ചരിത്രത്തിൽ തന്നെ അപമാനകരമാകുന്ന ഇത്തരം പ്രചരണ രീതികളിൽ നിന്ന് സ്ഥാനാർത്ഥികളെ വിലക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറകണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെൻ്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News