പാലക്കാട് സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർ നിയമനം

job-drive

പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സർക്കാർ പതി, മല്ലൻചള്ള, വടകരപതി ഗ്രാമപഞ്ചായത്തിലെ മല്ലമ്പതി എന്നീ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ബി.എഡ്, ഡി.എഡ്, ബിരുദം എന്നീ യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് രാവിലെ 11ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491 2505383 .

Also read: ‘ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിൽ’: മന്ത്രി വി ശിവൻകുട്ടി

എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂളുകളിലേക്കുള്ള 2025-26 അക്കാദമിക് വർഷത്തെ എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ജൂൺ 16ന് മുമ്പ് സമർപ്പിക്കണം.

ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, എമ്പെഡഡ് സിസ്റ്റം ടെക്നോളജീസ്, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, മെക്കാനിക്കൽ ആൻഡ് മേറ്റീരിയൽസ് ടെക്നോളജി എം.ടെക് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സാധുവായ GATE യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും, GATE ഇല്ലാത്തവർക്ക് യൂണിവേഴ്‌സിറ്റി നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ ഇന്റർവ്യൂയിലൂടെയും പ്രവേശനം സാധ്യമാണ്. ഓരോ പ്രോഗ്രാമിനും 18 വീതം സീറ്റുകളാണ് ഉള്ളത്. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 800 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 400 രൂപയും ആണ്.

അപേക്ഷാർത്ഥികൾ എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ എഐസിടിഇ/ യുജിസി/ സർക്കാർ അംഗീകരിച്ച ഒരു യൂണിവേഴ്‌സിറ്റി/ ഡീംഡ് യൂണിവേഴ്‌സിറ്റി/ സ്ഥാപനം എന്നിവയിൽ നിന്ന് ഉചിതമായ ശാഖയിൽ തത്തുല്യ ബിരുദം നേടിയിരിക്കണം.

യോഗ്യതാ പരീക്ഷയുടെ അവസാന സെമസ്റ്റർ/ വർഷ ഫലങ്ങൾ കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി യൂണിവേഴ്‌സിറ്റിയുടെ/ എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. കോഴ്‌സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 8848269747 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News