തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv-govindan-master-

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണമെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തപാല്‍ വോട്ടിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണങ്ങള്‍ വ്യാപക ആശയക്കുഴപ്പത്തിന്‌ ഇടയാക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

ബാലറ്റുകള്‍ തപാലില്‍ അയക്കുന്നതിനുപകരം ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തി വോട്ട്‌ ചെയ്യണമെന്ന നിബന്ധനയും, ബാലറ്റുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസവും ആയിരക്കണക്കിന്‌ ജീവനക്കാരുടെ വോട്ടവകാശം ഹനിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്‌.

ALSO READ: വ്യക്തിഹത്യയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നു; ഡിജിപിക്ക് പരാതി നൽകി തൃത്താല എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്

ആസൂത്രണമില്ലാത്ത നീക്കങ്ങളും, ആധുനിക സംവിധാനങ്ങളുടെ അഭാവവും നടപടിക്രമങ്ങള്‍ അനന്തമായി നീളാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, പകരം സംവിധാനമൊരുക്കി ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News