യുപിഐ പേയ്‌മെന്റുകളിൽ കണക്ടിവിറ്റി പ്രശ്നം നേരിടുന്നുണ്ടോ; അറിയാം യുപിഐ ലൈറ്റിനെ പറ്റിയും ഉയർത്തിയ ഇടപാട് പരിധിയും

UPI Lite

കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പാണ് യുപിഐ ലൈറ്റ്. 2022 സെപ്തംബറിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ ഇടപാടുകൾ നടത്തുക എന്നതാണ് യുപിഐ ലൈറ്റ് വാലറ്റുകളുടെ ലക്ഷ്യം.

Also Read: ‘നിങ്ങളുടെ സ്നേഹത്തിന് നന്ദി’; വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന വിവരം പങ്കുവെച്ച് ജയം രവി

അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 200 ൽ നിന്ന് 500 ലേക്ക് യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി ഉയർത്തിയിരുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് റിസർവ് ബാങ്ക് പരിധിയുയർത്തിയത്. ഇൻറർനെറ്റോ, മറ്റു കണക്ടിവിറ്റി സംവിധാനങ്ങളോ ഇല്ലാതെ തന്നെ 500 രൂപ വരെയുളള ഇടപാടുകൾ യുപിഐ ലൈറ്റ് വഴി നടത്താവുന്നതാണ്. എന്നാൽ വിവിധ ഇടപാടുകളിലൂടെ ഒരു ദിവസം നടത്താവുന്ന തുകയുടെ പരിധി 2000 രൂപയാണ്.

Also Read: ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

എങ്ങനെ യുപിഐ ലൈറ്റ് ഉപയേഗിക്കാം?
യുപിഐ ലൈറ്റ് ഇടപാട് നടത്തുവാൻ വേണ്ടി ബാങ്കിൽ നിന്നും ആപ്പിലെ വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണം. 2000 രൂപ വരെയാണ് യിപിഐ ലൈറ്റ് അക്കൌണ്ടിൽ ഉപഭോക്താവിന് സൂക്ഷിക്കാൻ സാധിക്കുന്നത്. തുടർന്ന് വാലറ്റിലുള്ള പണം ഉപയോഗിച്ച് ഉപഭോക്താവിന് യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകൾ നടത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News