
എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി തലയിൽ ക്യാമറ ധരിച്ച് ജോലി ചെയ്ത് ഫാക്ടറി തൊഴിലാളികള്‍. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എഐ മനുഷ്യരുടെ ജോലി മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് വൻ ചർച്ചാ വിഷയമായിരിക്കുകയാണ്. തങ്ങളുടെ ജോലിക്ക് പകരക്കാരായി എഐയെ മാറ്റിസ്ഥാപിക്കുന്നതാണെന്ന് അറിയാതെയാണ് തലയിൽ ക്യാമറ ധരിച്ചുകൊണ്ട് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ആദ്യ കാഴ്ചയിൽ ഒന്നും തോന്നില്ലെങ്കിലും പീന്നീട് സൂക്ഷ്മമായി നോക്കുമ്പോഴാണ് അപകടം മനസിലാകുന്നത്. തങ്ങളുടെ ജോലി ചെയ്യുന്നതിനൊപ്പം തന്നെ തങ്ങളുടെ ജോലി എങ്ങനെയാണ് ചെയ്യുന്നതെന്ന് മെഷീനിനെ പഠിപ്പിക്കുകയും കൂടിയാണ് അവർ ചെയ്യുന്നത്.
ക്യാമറ തലയിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഓരോ ചലനവും ക്യാമറ ഒപ്പിയെടുക്കും. ഈ ഡാറ്റകള്‍ പീന്നീട് മെഷീനിനെ പരിശീലിപ്പിക്കുന്നതിനായി എഞ്ചിനീയർമാർക്ക് നൽകുകയാണ് ചെയ്യുന്നത്. എഐ മോഡലുകള്‍ കാലക്രമേണ മനുഷ്യൻ ചെയ്യുന്നത് പഠിച്ചെടുക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. പിന്നീട് മനുഷ്യന് പകരം എഐ ജോലി ചെയ്യും.
🇮🇳 Factory workers in India are wearing head-mounted cameras so AI can watch exactly how humans do physical work. Every hand movement, every adjustment, every shortcut.
— Mario Nawfal (@MarioNawfal) April 13, 2026
The workers are training their own replacements in real time, on the job, getting paid to do it.
The most… pic.twitter.com/EB9dKnfd3F
വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ വൻ വിമർശനങ്ങളാണ് പുറത്തുവരുന്നത്. രണ്ട് ദിവസം മുൻപ് ഈ വീഡിയോ റെഡ്ഡിറ്റിലും വൈറലായിരുന്നു. തൊഴിലാളികള്‍ അറിയാതെ തന്നെ അവരെ മാറ്റിസ്ഥാപിക്കുന്നതിനായുള്ള എഐ മോഡലുകളെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ആർക്കും ജോലിയില്ലാതെ വരുമ്പോള്‍ നല്ല രസമായിരിക്കുമെന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

