‘ഒരിക്കൽ തോറ്റു പിന്മാറി’, ഫഹദിന്റെ ഇന്നത്തെ സാലറി കണ്ടോ? ഇതൊക്കെയല്ലേ ഇൻസ്‍പിരേഷൻ; പുഷ്പ 2 ൽ വാങ്ങുന്നത് എത്ര? കണക്കുകൾ പുറത്ത്

തോൽ‌വിയിൽ നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ നടനാണ് ഫഹദ് ഫാസിൽ. ഏതൊരാൾക്കും മാതൃകയാക്കാവുന്ന തരത്തിലാണ് സിനിമാ ലോകത്ത് ദിനംപ്രതി തരാം വളർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിന് വേണ്ടി താരം വാങ്ങുന്ന പ്രതിഫലമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ‘പങ്കാളിയുടെ ശല്യം സഹിക്കാൻ കഴിയുന്നില്ല’, കുറിപ്പ് എഴുതിവെച്ച് പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു: സംഭവം മുംബൈയിൽ

ദിവസേന താരം വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകളാണ് ആന്ധ്രയിലെ ചില മാധ്യമങ്ങൾ പുറത്തുവിട്ടത്. മൂല്യം കൂടിയ ഒട്ടുമിക്ക താരങ്ങളും ടോളിവുഡിൽ ഒരു ദിവസത്തിന് വാങ്ങുന്നത് അഞ്ചുമുതൽ പത്തുലക്ഷം വരെയാണ്. ഫഹദ് ഫാസിലാകട്ടെ 12 ലക്ഷം രൂപയാണ് ഒരു ദിവസത്തിന് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോളിവുഡ് ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ടും, ഫഹദ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായത് കൊണ്ടുമാണ് ഈ പ്രതിഫലം വാങ്ങുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ALSO READ: ‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത്’; കൂടുതൽ ആക്റ്റീവ് ആയി കാണുന്നു; മറുപടി നൽകി അഭയ ഹിരൺമയി

അതേസമയം, വമ്പൻ പ്രൊജക്റ്റുകളാണ് ഫഹദിന്റേതായി ഇനി വരാനിരിക്കുന്നത്. രജനിച്ചിത്രവും, വടിവേലു ചിത്രവും തമിഴിൽ ഫഹദിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുമ്പോൾ മലയാളത്തിലാകട്ടെ അമൽ നീരദിന്റെ ബൊഗെൻ വില്ല, ഓടും കുതിര ചാടും കുതിര, കരാട്ടെ ചന്ദ്രൻ തുടങ്ങിയ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News